കുമിളി-ഡിണ്ടിഗൽ ശബരിമല റെയിൽപാത; പച്ചക്കൊടി വീശി കേന്ദ്രം,സർവ്വേയും റിപ്പോർട്ടും തയ്യാറാക്കും

Jan 1, 2026 - 22:23
 0
കുമിളി-ഡിണ്ടിഗൽ ശബരിമല റെയിൽപാത; പച്ചക്കൊടി വീശി കേന്ദ്രം,സർവ്വേയും റിപ്പോർട്ടും തയ്യാറാക്കും
This is the title of the web page

ഇടുക്കി നിവാസികളുടെ ഏറെനാളായുള്ള ആഗ്രഹമാണ് ഡിണ്ടിഗൽ-ലോവർ ക്യാംപ് റെയിൽപാത. നിരവധി കാരണങ്ങൾ കൊണ്ട് പദ്ധതി വൈകിപ്പോകുകയായിരുന്നു. ഇപ്പോഴിതാ പദ്ധതിക്ക് പച്ചക്കൊടി വീശിയിരിക്കുകയാണ് റെയിൽവെ. റെയിൽപാത സംബന്ധിച്ച വിശദമായ സർവ്വേയും പഠന റിപ്പോർട്ടും തയ്യാറാക്കുന്നതിനായി അനുമതി നൽകിയതായി കേന്ദ്രറെയിൽ മന്ത്രി അശ്വനി വൈഷ്ണവ് ലോക്സഭയെ അറിയിച്ചു. തേനി എംപി തങ്കതമിഴ് സെൽവത്തിൻ്റെ ചോദ്യത്തിനാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

2009 ലാണ് പദ്ധതി സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചത്. തുടർന്ന് 2012 ൽ പാതയുടെ സർവ്വേ നടപടികൾക്ക് റെയിൽവെ അംഗീകാരം നൽകി. എന്നാൽ പദ്ധതി പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നു. തേനി ഡിസ്ട്രിക്ട് പാസഞ്ചേഴ്സ് അസോസിയേഷനും വ്യാപാര വ്യവസായ ഏകോപന സമിതിയുമെല്ലാം പദ്ധതിക്കായി നിരവധി റാലികളും ഒപ്പുശേഖരണവും സമരങ്ങളുമെല്ലാം നടത്തി. തുടർന്ന് നേതാക്കൾ തേനി എം.പിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിയെ കണ്ടിരുന്നു. ഈ നീക്കങ്ങളാണ് ഇപ്പോൾ വിജയം കണ്ടിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

100 കിലോമീറ്റർ നീളുന്നതാണ് ഡിണ്ടിഗൽ-ലോവർ ക്യാമ്പ് റെയിൽപാത. ചെമ്പട്ടി, വത്തലഗുണ്ട്, പെരിയകുളം,തേനി, ബോഡിനായ്ക്കന്നൂർ, തേവാരം,കമ്പം തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് ഇത് കടന്നുപോകുക. ഏകദേശം 800 കോടിയോളമാണ് പദ്ധതി ചെലവ്. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ചേർന്നാണ് പദ്ധതിയുടെ ചിലവ് വഹിക്കുക.

പദ്ധതി യാഥാർത്ഥ്യമായാൽ നിരവധി ഗുണങ്ങളാണ് ഇടുക്കിക്കാർക്ക് ലഭിക്കുക.സ്വന്തം നാട്ടിൽ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നു എന്നത് തന്നെയാണ് ഇതിൽ പ്രധാനം. അയൽ സംസ്ഥാനങ്ങളിൽ നിന്നും ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകർക്കും ഇത് ഗുണം ചെയ്യും. വ്യാപാര, ടൂറിസം മേഖലകളിൽ കാര്യമായ വികസനമുണ്ടാകും. കേരളത്തിൽ നിന്നുള്ള ഏലം, കുരുമുളക് തുടങ്ങിയ ഉൽപന്നങ്ങളും തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറികളും ഉൾപ്പെടെയുള്ള ചരക്കുകളുടെ ഗതാഗതത്തിനും ഇത് പ്രയോജനപ്പെടും.

What's Your Reaction?

like

dislike

love

funny

angry

sad

wow