ഇടുക്കി കൊടികുത്തിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞു
ഇടുക്കി കൊടികുത്തിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞു.മൂന്ന് പേർക്ക് പരിക്കേറ്റു.
ആരുടെയും പരിക്ക് ഗുരുതരമല്ല,
തമിഴ്നാട് സേലത്ത് നിന്ന് ശബരിമല ദർശത്തിന് പോയ തീർഥാടകരാണ് ബസ്സിൽ ഉണ്ടായിരുന്നത്.മിനി ബസ് നിയന്ത്രണം വിട്ട് റോഡിൻറെ വശത്ത് തിട്ടയിൽ ഇടിച്ച് മറിയുകയായിരുന്നു.





