ഇടുക്കി കുടയത്തൂരിലെ ഖനനം; ജില്ലാ കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

Oct 21, 2026 - 12:33
 0
ഇടുക്കി കുടയത്തൂരിലെ ഖനനം;  ജില്ലാ  കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി
This is the title of the web page

കുടയത്തൂരില്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലയ്ക്ക് സമീപം പൊതു അവധി ദിവസങ്ങളുടെ മറവില്‍ വന്‍തോതില്‍ അനധികൃത മണ്ണെടുപ്പും ഖനനവും നടക്കുന്നുണ്ടോയെന്ന് പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. മേഖലയില്‍ വന്‍തോതിലുള്ള അനധികൃത ഖനനം പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഗുരുതര ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ ഇടപെടല്‍.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജില്ലാ ജിയോളജിസ്റ്റിനോടും തൊടുപുഴ തഹസില്‍ദാരോടും നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്താനാണ് ജില്ലാ കളക്ടറുടെ നിര്‍ദേശം. ഖനനം മൂലം പ്രദേശത്തുണ്ടായിട്ടുള്ള ദുരന്ത സാധ്യത വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അനുമതിയില്ലാതെ മണ്ണെടുപ്പും ഖനനവും നടത്തിയെങ്കില്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അനുമതിയില്ലാതെ ഭൂമി തരംമാറ്റാനോ ഖനനം നടത്താനോ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദികളായ വ്യക്തികള്‍ക്കും സ്ഥല ഉടമയ്ക്കുമെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്നും നടപടികളുടെ വിശദ വിവരങ്ങള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ദുരന്ത നിവാരണ അതോറിറ്റിക്ക് സമര്‍പ്പിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow