കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്ന് നൽകി പുണ്യപുരാതന ക്ഷേത്രമായ വണ്ടിപ്പെരിയാർ ശ്രീ ധർമ്മശാസ്താ ശിവ ക്ഷേത്രം

Oct 21, 2026 - 16:27
 0
കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്ന് നൽകി പുണ്യപുരാതന ക്ഷേത്രമായ വണ്ടിപ്പെരിയാർ ശ്രീ ധർമ്മശാസ്താ ശിവ ക്ഷേത്രം
This is the title of the web page

കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്ന് നൽകി പുണ്യപുരാതന ക്ഷേത്രമായ വണ്ടിപ്പെരിയാർ ശ്രീ ധർമ്മശാസ്താ ശിവ ക്ഷേത്രം.നവരാത്രി ആഘോഷങ്ങളുടെ അവസാന ദിനമായ വിജയദശമി ദിനത്തിൽ നിരവധി കുരുന്നുകൾക്ക് ക്ഷേത്രാങ്കണത്തിൽ വച്ച് ആദ്യാക്ഷരം പകർന്ന് നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കുരുന്നുകളിൽ ആദ്യമായി അക്ഷരങ്ങൾ എഴുതിക്കുന്ന ആചാരമാണ് വിദ്യാരംഭം. കുട്ടികൾക്ക് രണ്ടരയ്ക്കും മൂന്നര വയസ്സിനും ഇടക്കാണ് ഈ ചടങ്ങ് നടത്തുന്നത്. നവരാത്രിയുടെ അവസാന ദിവസമായ വിജയദശമി നാളിൽ പ്രഭാതത്തിൽ ആണ് വിദ്യാരംഭം നടത്താറുള്ളത്. ക്ഷേത്രങ്ങളിൽ വിദ്യാരംഭം നടത്തുന്നത് ഈ ദിവസമാണ്, വിശേഷിച്ചു ഭഗവതി ക്ഷേത്രങ്ങളിൽ ഈ ചടങ്ങ് ഏറ്റവും പ്രധാനമാണ്. സാധാരണയായി വിദ്യാ ഭഗവതിയായ സരസ്വതി ദേവിയെ പ്രാർഥിച്ച ശേഷം ‘ഓം ഹരിഃ ശ്രീ ഗണപതയേ നമഃ’ എന്ന്‌ എഴുതിയാണ് വിദ്യാരംഭം നടത്താറുള്ളത്. മറ്റുള്ളവർ ഭഗവതിക്ക് മുൻപിൽ പൂജ വെച്ച തങ്ങളുടെ തൊഴിൽ വസ്തുക്കൾ എടുത്തു ഉപയോഗിച്ച് തുടങ്ങുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ശാക്തേയ വിശ്വാസപ്രകാരം പരാശക്തിയായ ദുർഗ്ഗാ ഭഗവതിയ്ക്ക് 'മഹാസരസ്വതി' എന്ന ഭാവം ഉള്ളതിനാൽ ദുർഗ്ഗാ ഭഗവതിക്ഷേത്രങ്ങളിൽ വിദ്യാരംഭം നടത്തുന്നത് പ്രധാനമാണ് എന്ന്‌ കരുതപ്പെടുന്നു. ഭദ്രകാളി ക്ഷേത്രങ്ങളിലും വിദ്യാരംഭം വിശേഷമാണ്. ഐതിഹ്യപ്രകാരം വിഡ്ഢിയായ ഒരുവന് വിദ്യ പകർന്നു കൊടുത്തു കാളിദാസ മഹാകവിയാക്കി ഉയർത്തിയ ഭഗവതി ആയതിനാൽ ഭദ്രകാളി ക്ഷേത്രങ്ങളിൽ വിദ്യാരംഭം വിശേഷമാണ് എന്നും വിശ്വാസമുണ്ട്.ഇപ്രകാരമുള്ള വിശ്വാസങ്ങൾ പകർന്നു നൽകിയാണ് പുണ്യ പുരാതന ക്ഷേത്രമായ പൂഞ്ഞാർ കോയിക്കൽ ദേവസ്വം വക വണ്ടിപ്പെരിയാർ ശ്രീ ധർമ്മശാസ്താ ശിവ ക്ഷേത്രത്തിലും കുരുന്നുകളിൽ വിദ്യാരംഭം കുറിച്ചത്.

Slide 1
Slide 2
Slide 1
Slide 2

ക്ഷേത്രം മേൽ ശാന്തി ജയശങ്കർ P നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിജയദശമി ദിനപ്രത്യേക പൂജകൾക്കും വഴിപാടുകൾക്കും ശേഷം കുരുന്നുകൾക്ക് വിദ്യയുടെ ആദ്യാക്ഷരങ്ങൾ പകർന്ന് നൽകി.പരദേവതകൾക്കൊപ്പം സാക്ഷാൽ കലിയുഗ വരദൻ കുടികൊള്ളുന്ന ശബരിമലയുമായി ബന്ധപ്പെട്ട് കിടക്കുന്ന വണ്ടിപ്പെരിയാർ ശ്രീ ധർമ്മശാസ്താ ശിവ ക്ഷേത്രത്തിൽ അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കുന്നതിനായി മാതാപിതാക്കൾക്കൊപ്പം നിരവധി കുരുന്നുകളാണ് എത്തിച്ചേർന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow