ഇടുക്കി പാംപ്ലയില്‍ തമിഴ്നാട് സ്വദേശിയായ 18കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

Oct 21, 2026 - 13:28
 0
ഇടുക്കി പാംപ്ലയില്‍ തമിഴ്നാട് സ്വദേശിയായ 18കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍
This is the title of the web page

ഇടുക്കി പാംപ്ല ഡാമിന് സമീപം വനമേഖലയില്‍ 18കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസിന്റെ നിര്‍ണായക കണ്ടെത്തല്‍. തമിഴ്നാട് ബോഡിനായ്ക്കന്നൂര്‍ സ്വദേശിനി നിത്യയുടെ കൊലപാതകത്തില്‍ ഒന്നാം പ്രതി നിഷാന്തിന്റെ സഹോദരന്‍ നിഖില്‍ സതീഷിനെ ശാന്തന്‍പാറ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നാലെ മൃതദേഹം ഒളിപ്പിക്കാനും തുടര്‍ന്ന് കത്തിക്കാനും നിഖില്‍ സഹായിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കൊലപാതകത്തിനുശേഷം നിഷാന്ത് സഹോദരന്‍ നിഖിലിനെ വിളിച്ചുവരുത്തി. ഓട്ടോയുമായി എത്തിയ നിഖിലിനോട് കൊലപാതക വിവരം വെളിപ്പെടുത്തിയശേഷം മൃതദേഹം മറവ് ചെയ്യാന്‍ സഹായം തേടിയെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ചതുപ്പിലോ വെള്ളക്കെട്ടിലോ ഉപേക്ഷിക്കാനായിരുന്നു ഇരുവരുടെയും തീരുമാനം. എന്നാല്‍ ഈ നീക്കം വിജയിക്കാതെ വന്നതോടെ പാംപ്ലയിലെ വനമേഖലയിലെത്തിച്ച് കത്തിക്കുകയായിരുന്നു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കൊലപാതകവും മൃതദേഹം കത്തിച്ചതും ഒറ്റയ്ക്കാണ് ചെയ്തതെന്നായിരുന്നു ഒന്നാം പ്രതി നിഷാന്ത് പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ സംഭവത്തിലെ സാഹചര്യങ്ങളും ലഭിച്ച തെളിവുകളും പരിശോധിച്ച അന്വേഷണ സംഘത്തിന് മൊഴിയില്‍ സംശയം തോന്നി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സഹോദരന്റെ പങ്ക് പുറത്തുവന്നത്. കൊലപാതകത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്നും സംഭവവുമായി ബന്ധപ്പെട്ട മറ്റ് സാഹചര്യങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow