ബസ് ജീവനക്കാർക്ക് ക്രിസ്മസ് സമ്മാനം നൽകി ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥികൾ

Dec 23, 2025 - 12:39
 0
ബസ് ജീവനക്കാർക്ക് ക്രിസ്മസ് സമ്മാനം നൽകി ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥികൾ
This is the title of the web page

സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശങ്ങൾ മാനവഹൃദയങ്ങളിൽ പകരുന്ന ക്രിസ്മസ് ആഘോഷങ്ങൾക്ക് കട്ടപ്പന ക്രൈസ്റ്റ് കോളേജും ഈ വർഷവും തിരിതെളിച്ചു. ഒത്തുചേരലിന്റെയും പങ്കുവയ്ക്കലിന്റെയും മഹത്വം ഓർമ്മിപ്പിക്കുന്ന ഈ പുണ്യപിറവി ദിനത്തിൽ, ക്രൈസ്റ്റ് കോളേജ് മാനേജ്‌മെന്റിന്റെയും സ്റ്റുഡന്റ്സ് കൗൺസിലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ സമൂഹത്തിലെ സഹജീവികളെ ആഘോഷത്തിന്റെ ഭാഗമാക്കി.

കോളേജിലേക്ക് ദിവസേന യാത്ര ചെയ്യുന്ന വിദ്യാർത്ഥികളെ സ്‌നേഹവും ഉത്തരവാദിത്വബോധവും സഹിതം ലക്ഷ്യസ്ഥാനങ്ങളിൽ സുരക്ഷിതമായി എത്തിക്കുന്ന ബസ് ജീവനക്കാരോടുള്ള നന്ദിയും ആദരവും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി, കട്ടപ്പന–പുളിയന്മല ദേശീയപാതയിൽ രാവിലെ മുതൽ വൈകുന്നേരം വരെ സർവീസ് നടത്തുന്ന എല്ലാ ബസ് ജീവനക്കാർക്കും ക്രിസ്മസ് മധുരമായി കേക്കും പുതുവത്സര സമ്മാനമായി കലണ്ടറും വിതരണം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സഹജീവികളെ സഹോദരങ്ങളായി കണ്ട് ആദരിക്കാനും സ്‌നേഹത്തോടെ സ്വീകരിക്കാനും സ്വജീവിതം ഉഴിഞ്ഞുവെച്ച ചാവറയച്ചന്റെ മൂല്യങ്ങളിലൂന്നിയാണ്

  ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥികൾ ഈ സേവനപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. കരോൾ ഗാനങ്ങളുടെ അകമ്പടിയോടെ നടത്തിയ ക്രിസ്മസ് സമ്മാനവിതരണം, ബസ് ജീവനക്കാരുടെയും യാത്രക്കാരുടെയും മനസുകൾക്ക് ഒരുപോലെ സന്തോഷം പകരുന്ന അനുഭവമായി.

ക്രൈസ്റ്റ് കോളേജ് ഡയറക്ടർ റവ. ഫാ. അനൂപ് തുരുത്തിമറ്റം സി.എം.ഐ, പ്രിൻസിപ്പാൾ ഡോ. എം. വി. ജോർജ്ജ്കുട്ടി, പ്രോഗ്രാം കോർഡിനേറ്റേഴ്സ് ശ്രീ. ശരത് എസ്. നായർ, ശ്രീ. ഗോകുൽനാഥ് വൈ, ശ്രീമതി അഞ്ജലി എം. എസ്., സ്റ്റുഡന്റ്സ് കൗൺസിൽ അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow