കുട്ടിക്കാനം വളഞ്ഞാങ്ങാനത്ത് നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് തിട്ടയിൽ ഇടിച്ചു നിർത്തി.
കുട്ടിക്കാനം വളഞ്ഞാങ്ങാനത്ത് നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് തിട്ടയിൽ ഇടിച്ചു നിർത്തി. അപകടത്തിൽ ആർക്കും പരിക്കില്ല. ഡ്രൈവറുടെ മനസാന്നിധ്യമാണ് വലിയ അപകടം ഒഴിവാക്കിയത്. കുമളിയിൽ നിന്നും തിരുവനന്തപുരത്തിന് പോവുകയായിരുന്ന കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റ് ബസാണ് ഇന്ന് രാവിലെ 10.15 ന് അപകടത്തിൽപ്പെട്ടത്.



