കെ എസ് ടി എ 35-ാം കട്ടപ്പന സബ്ജില്ലാ സമ്മേളനം നടത്തി; പ്രസിഡണ്ട് -ഡോ. ഫൈസൽ എ.എം,സെക്രട്ടറി - ഡോ. പ്രദീപ്കുമാർ വി.ജെ

Dec 23, 2025 - 12:08
 0
കെ എസ് ടി എ  35-ാം കട്ടപ്പന സബ്ജില്ലാ സമ്മേളനം നടത്തി;
പ്രസിഡണ്ട് -ഡോ. ഫൈസൽ എ.എം,സെക്രട്ടറി -
ഡോ. പ്രദീപ്കുമാർ വി.ജെ
This is the title of the web page

ശാസ്ത്ര സത്യങ്ങൾക്ക് പകരം അന്ധവിശ്വാസങ്ങളും ചരിത്രത്തിന് പകരം കെട്ടുകഥകളും രാഷ്ട്ര നേതാക്കൾക്കു പകരം വർഗ്ഗീയ വാദികളെയും പാഠപുസ്തകങ്ങളിൽ തിരുകിക്കയറ്റുന്നത് കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്ന് കെഎസ്ടിഎ കട്ടപ്പന സബ്ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.കാഞ്ചിയാർ ഗവൺമെൻറ് ട്രൈബൽ എൽ പി സ്കൂളിൽ വച്ച് നടന്ന സമ്മേളനം കെ എസ് ടി എ ജില്ലാ സെക്രട്ടറി എം ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ ജോയിൻ്റ് സെക്രട്ടറി തോമസ് ജോസഫ് സംഘടനാ റിപ്പോർട്ടും സബ്ജില്ലാ സെക്രട്ടറി അരുൺകുമാർ ദാസ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.

ട്രഷറർ ഡോ. പ്രദീപ് കുമാർ വി.ജെ വരവു ചെലവ് കണക്കുകൾ അവതരിപ്പിച്ചു. ഡോ. ഫൈസൽ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. അഭിജിത്ത് വിജയൻ സ്വാഗതവും ജിയോ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.ജില്ലാ വൈസ്പ്രസിഡണ്ട് ഗിരിജാ കുമാരി എൻ വി,ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അമ്പിളി ജി , സി. രാജശേഖരൻ, അമ്പിളി പി.ബി തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.സമ്മേളനം തെരഞ്ഞെടുത്ത ഭാരവാഹികൾ പ്രസിഡണ്ട് -ഡോ. ഫൈസൽ എ.എം

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വൈസ്പ്രസിഡണ്ട്മാർ - അമൽ പി.സി സൈജു ജോസ്,സൂര്യാഭായി അയ്യപ്പൻ,സെക്രട്ടറി -ഡോ. പ്രദീപ്കുമാർ വി.ജെ,ജോയിൻ്റ് സെക്രട്ടറിമാർ- അഭിജിത്ത് വിജയൻ,വിനീത് കെ.ജി,അലീഷ എസ് ജയ്മോൾ,ട്രഷറർ -ആതിരമോൾ വി.ജി

What's Your Reaction?

like

dislike

love

funny

angry

sad

wow