വണ്ടിപ്പെരിയാറിൽ സംസ്കാര ചടങ്ങിന് വേണ്ടി കുഴിയെടുക്കുന്നതിനിടെ കല്ലറയുടെ കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞു വീണ അപകടം. അപകടത്തിൽ ഒരാൾ മരിച്ചു.
വണ്ടിപ്പെരിയാറിൽ സംസ്കാര ചടങ്ങിന് വേണ്ടി കുഴിയെടുക്കുന്നതിനിടെ കല്ലറയുടെ കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞു വീണ അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. മൂങ്കലാർ സ്വദേശിയായ കറുപ്പസ്വാമി (50) ആണ് മരിച്ചത്.
കഴിഞ്ഞദിവസം കുഴഞ്ഞുവീണു മരിച്ച വ്യാപാരി പൊന്നു സ്വാമിയുടെ ശവസംസ്കാര ചടങ്ങിന് കുഴി എടുക്കുന്നതിനിടെ തൊട്ടടുത്ത ശവകുടീരത്തിലെ സ്ലാബ് ഇടിഞ്ഞ് കറുപ്പസ്വാമിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. തുടർന്ന് നാട്ടുകാർ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

