ചെറുതോണി ആലിൻചുവടിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ചുരുളി ആൽപ്പാറ കറുകയിൽ അമൽ ടോം ആണ് മരിച്ചത്
ചെറുതോണി ആലിൻചുവടിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.ചുരുളി ആൽപ്പാറ കറുകയിൽ അമൽ ടോം ആണ് മരിച്ചത്.19 വയസായിരുന്നു.
ഇടുക്കി കസേരക്കല്ല് തിരുപ്പറവിളയിൽ അബിൻ പീറ്ററിനെ ഗുരുതരാവസ്ഥയിൽ കോട്ടയം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.അർത്ഥ രാത്രി 12.15നോടുകൂടിയാണ് അപകടം.
ചെറുതോണി ഭാഗത്തുനിന്നും സ്കൂട്ടറിൽ വരികയായിരുന്നു അബിൻ.ഇടുക്കി ഭാഗത്തുനിന്നും ചെറുതോണിഭാഗത്തേയ്ക്ക് ബൈയ്ക്കിൽ പോകുകയായിരുന്നുഅമൽ.
മരണമടഞ്ഞ അമൽ മാധ്യമപ്രവർത്തകൻ അന്തരിച്ച ഷാജി കറുകയിൻ്റെ മകനാണ്.എറണാകുളത്ത് ജർമ്മൻ കോഴ്സ് വിദ്യാർത്ഥിയാണ് അമൽ ടോം.
ഇരുവരുടെയും അമിതവേഗതയാണ് അപകടകാരണം എന്നാണ് പ്രാധമിക നിഗമനം.അപകടം നടന്ന സ്ഥലത്ത് മുൻപും നിരവധി അപകടങ്ങളും മരണങ്ങളും സംഭവിച്ചിട്ടുണ്ട് .രണ്ട് അഭിഭാഷകരടക്കം ഇവിടെ വാഹനാപകടത്തിൽ മരിച്ചിട്ടുണ്ട്.

