കട്ടപ്പന റിംഗ് റോഡ് യാഥാര്‍ത്ഥ്യമാകുന്നു, 30 കോടി അനുവദിച്ചു: മന്ത്രി റോഷി അ ഗസ്റ്റിൻ - മുനിസിപ്പാലിറ്റിയിലെ റോഡുകളും പ്രധാന ഗ്രാമീണ റോഡുകളും ബിഎംബിസി നിലവാരത്തിലേക്ക്
കട്ടപ്പന: ടൗണിലേയും സമീപ പ്രദേശങ്ങളിലെയും വിവിധ റോഡുകളെ കോര്‍ത്തിണക്കി റിംഗ് റോഡ് നിര്‍മിക്കുന്നതിനായി 30 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളും ഇതോടൊപ്പം ഏതാനും ഗ്രാമീണ റോഡുകളുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വൈദ്യുതി ദീപങ്ങള്‍, മാര്‍ക്കിങ്, ടൈല്‍ പതിച്ച നടപ്പാത, റിഫ്‌ളക്ടര്‍, സൈന്‍ ബോര്‍ഡ്, ഐറിഷ് ഓട തുടങ്ങി അത്യാധുനിക തരത്തില്‍ സൗന്ദര്യ വല്‍ക്കരണത്തിന് കൂടി പ്രാധാന്യം നല്‍കിയാകും റോഡുകളുടെ നിര്‍മാണം. 2025-2026 സംസ്ഥാന ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പദ്ധതിയാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്.
പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണ ചുമതല. ജില്ലയിലെ തന്നെ രണ്ടാമത്തെ മുനിസിപ്പാലിറ്റിയും വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് നിരവധി വാഹനങ്ങള്‍ ദിനംപ്രതി കടന്നു പോകുന്നതുമായ കട്ടപ്പനയിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിനും ദൂരം കുറയ്ക്കുന്നതിനും സാധ്യമാകുന്ന തരത്തിലാണ് റിംഗ് റോഡിന്റെ രൂപകല്‍പ്പന. നിലവില്‍ ദേശീയ പാതയുടെ ഭാഗമായുള്ള റോഡിന്റെ ഭാഗങ്ങള്‍ ഒഴിവാക്കിയാകും നിര്‍മാണം നടത്തുക.
കര്‍ണാടകയും തമിഴ്‌നാടും ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ശബരിമല ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് കട്ടപ്പന വഴി യാത്ര ചെയ്യുന്ന ഭക്തര്‍ക്ക് തിരക്കൊഴിവാക്കി മലയോര ഹൈവേയില്‍ എത്തിച്ചേര്‍ന്ന് യാത്ര തുടരാന്‍ സാധിക്കും. ഇതോടൊപ്പം കട്ടപ്പനയ്ക്ക് സമീപമുള്ള റോഡുകള്‍ ബിഎം ബിസി ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതോടെ വികസനത്തിന്റെ പുതിയ മുഖം കൈവരിക്കാന്‍ കഴിയും.
റിംഗ് റോഡ് പദ്ധതിക്ക് പുറമേ വെള്ളയാകുടി, കക്കാട്ടുകട റോഡിന് ആറു കോടി രൂപയും നേതാജി ബൈപ്പാസ് റോഡിന് ഒരു കോടി രൂപയും അനുവദിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. കൂടാതെ ഇരട്ടയാര്‍ - വഴവര റോഡിന് എട്ടു കോടി രൂപ അനുവദിച്ചു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. കട്ടപ്പന മുനിസിപ്പാലിറ്റിയിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളതതും പ്രധാന ഗ്രാമീണ റോഡുകളും ഉടന്‍ നവീകരിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
അടിമാലി- നത്തുകല്ല, ചേലച്ചുവട് - വണ്ണപ്പുറം റോഡുകളുടെ നിര്‍മാണവും ആരംഭിച്ചു. കട്ടപ്പനയില്‍ നിന്നും ചപ്പാത്ത് വരെയുള്ള മലയോര ഹൈവേയുടെ 3 റീച്ചുകളിലായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഇതുകൂടി പൂര്‍ത്തിയാകുന്നതോടെ വാഗമണ്‍, ഇടുക്കി, മൂന്നാര്‍, തേക്കടി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളെ കൂടുതല്‍ ശക്തമാക്കാന്‍ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
റിംഗ് റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന റോഡുകളുടെ പേരുകള്‍ ചുവടെ:
പാറക്കടവ്-ജ്യോതിസ് ബൈപാസ്
പാറക്കവ്- ഇടശ്ശേരി ജംഗ്ഷന്‍ -തൊടുപുഴ പുളിയന്മല റോഡ്
കട്ടപ്പന-ഉപ്പുകണ്ടം റോഡ്
ഇടശ്ശേരി ജംഗ്ഷന്‍-തോവാള റോഡ്
ഇരട്ടയാര്‍ -ഉപ്പുകണ്ടം റോഡ്- (തോമാക്കവല-പഞ്ചായത്ത് പടി)
ഇരട്ടയാര്‍- പഞ്ചായത്ത് പടി (നത്തുകല്ല് ജംഗ്ഷന്‍)
നത്തുകല്ല്- വെള്ളയാംകുടി-സുവര്‍ണ്ണഗിരി (നത്തുകല്ല് ജംഗ്ഷന്‍- വെള്ളയാംകുടി)
കട്ടപ്പന- ഐ റ്റി ഐ ജംഗ്ഷന്‍-വെള്ളയാംകുടി ( പള്ളിക്കവല- വെള്ളയാംകുടി)
എസ്-എന്‍ ജംഗ്ഷന്‍- പേഴുംകവല റോഡ്
മാര്‍ക്കറ്റ് ജംഗ്ഷന്‍-കുന്തളംപാറ റോഡ്
കട്ടപ്പന-ഇരട്ടയാര്‍ റോഡ് -(അശോകകവല-നത്തുകല്ല് റോഡ്)
കെ.എസ്ആര്‍ടിസി ജംഗ്ഷന്‍- വെട്ടിക്കുഴിക്കവല
സെന്‍ട്രല്‍ ജംഗ്ഷന്‍- ഇടശ്ശേരി ജംഗ്ഷന്‍- മുനിസിപ്പാലിറ്റി റോഡ്
പ്രൈവറ്റ് ബസ് സ്റ്റാന്റ്- പുളിയന്മല റോഡ്
(പ്രൈവറ്റ് ബസ് സ്റ്റാന്റ് ടെക്‌നിക്കോ വഴി പുളിയന്മല റോഡ്)
മരുതുംപടി - ജവഹര്‍ റോഡ്(പാറക്കടവ് ഓറഞ്ച് ഹോട്ടാലിന്റെ മുന്‍പില്‍ നിന്ന് ആരംഭിച്ച് കുന്തളംപാറയില്‍ അവസാനിക്കുന്നു.
വെയര്‍ഹൌസ് റോഡ് ( നേതാജി ബൈപാസില്‍നിന്നും ആരംഭിക്കുന്നു.)
വള്ളക്കടവ് -കരിമ്പാനിപ്പടി ചപ്പാത്ത് റോഡ് (കരിമ്പാനിപ്പടി-ആനവിലാസം റോഡ്)
വള്ളക്കടവ്-ഇരുപതേക്കാര്‍ റോഡ് (വള്ളക്കടവ് ജംഗ്ഷന്‍ മുതല്‍ ഇരുപതേക്കാര്‍ വരെ)
ആനകുത്തി- പൂവേഴ്‌സ്‌മൌണ്ട്- അപ്പാപ്പന്‍പടി റോഡ്(ആനകുത്തി മുതല്‍ അപ്പാപ്പന്‍പടി വരെ
പാറക്കടവ്-ആനകുത്തി റോഡ് (പാറക്കടവ് മുതല്‍-അനകുത്തിവരെ
വെട്ടിക്കുഴകവല-പാദുവാപുരം പള്ളി റോഡ്(വെട്ടിക്കുഴകവല മുതല്‍പാദുവാപുരം വരെ)
ദീപികാ ജംഗ്ഷന്‍ -പുതിയ ബസ്റ്റാന്റ് റോഡ് (ദീപികാ ജംഗ്ഷന്‍ മുതല്‍ പുതിയ ബസ്റ്റാന്റ് വരെ)
ടീ ബി ജംഗ്ഷന്‍- ടറഫ് റോഡ്(ടീ ബി ജംഗ്ഷന്‍
മുതല്‍ - എടി എസ് ടറഫ് വരെ)
മാവുങ്കല്‍ പടി - പാലത്തിനാല്‍ പടി റോഡ്
അമ്പലക്കവല- ഒഴുകയില്‍ പടി റോഡ്










