കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ വ്യാപാരോത്സവ് നറുക്കെടുപ്പ് നടന്നു
ഓണത്തിനെ തുടർന്ന് കട്ടപ്പനയിലെ വ്യാപാരം വർദ്ധിപ്പിക്കുന്നതിനും ഗുണഭോക്താക്കൾക്ക് ഓണസമ്മാനം നൽകുന്നതിനുമായിയാണ് കട്ടപ്പന മർച്ചന്റ് അസോസിയേഷനും യൂത്ത് വിംങും സംയുക്തമായി വ്യാപാരോത്സവ് എന്ന പേരിൽ സമ്മാന കൂപ്പൺ വിതരണം ചെയ്തത്.കട്ടപ്പനയിലെ വ്യാപാര സ്ഥാപനങ്ങൾ വഴി 1 ലക്ഷത്തി ഇരുപതിനായിരം കൂപ്പണു കളാണ് വിതരണം ചെയ്തത്.
നഗരസഭ ചെയർ പേഴ്സൺ ബീന റ്റോമിയാണ് കൂപ്പൺ വിതരണോഘാടനം നിർവ്വഹിച്ചത്.രണ്ട് മാസത്തിന് ശേഷം നടന്ന നറുക്കെടുപ്പിന്റെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ. ജെ ബെന്നി നിർവ്വഹിച്ചു.ഒന്നാം സമ്മാനമായ ഒരു ലക്ഷത്തി ഒന്ന് രൂപാ 137765 എന്ന നമ്പരിനും , രണ്ടാം സമ്മാനം അൻപതിനായിരത്തി ഒന്ന് രൂപാ 155910 എന്ന നമ്പരിനും ലഭിച്ചു.
മൂന്നാം സമ്മാനമായ ഇരുപത്തി അയ്യായിരത്തി ഒന്ന് രൂപാ 220000 എന്ന നമ്പരിനാണ്.കട്ടപ്പന മിനി സ്റ്റേഡിയത്തിൽ നടന്ന നറുക്കെടുപ്പ് യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ജോഷി കുട്ടട , വർക്കിംഗ് പ്രസിഡന്റ് സിജോമോൻ ജോസ് ,ട്രഷറർ കെ.പി ബഷീർ തുടങ്ങിയവർ സംസാരിച്ചു.വിജയികളായവർ സമ്മാന കൂപ്പണുമായി മർച്ചന്റ്സ് അസോസിയേഷൻ ഓഫീസിൽ എത്തിച്ചെരണമെന്നും ഭാരവാഹികൾ അറിയിച്ചു.

