ഭാരതീയ വിദ്യാനികേതൻ ഇടുക്കി ജില്ലാ കാര്യകർതൃ ശിബിരം ഒക്ടോബർ 18, 19 തീയതികളിൽ നടന്നു

Oct 20, 2025 - 18:20
 0
ഭാരതീയ വിദ്യാനികേതൻ ഇടുക്കി ജില്ലാ കാര്യകർതൃ ശിബിരം ഒക്ടോബർ 18, 19 തീയതികളിൽ നടന്നു
This is the title of the web page

ഭാരതീയ വിദ്യാനികേതൻ ഇടുക്കി ജില്ലാ ദ്വിദിന കാര്യകർതൃ ശിബിരം മറയൂർ ശ്രീ സരസ്വതി വിദ്യാമന്ദിർ ഓഡിറ്റോറിയത്തിൽ ഒക്ടോബർ 18, 19 തീയതികളിൽ നടന്നു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സംഘടനാ സെക്രട്ടറി ആർ അനീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ എൻ രഘു അധ്യക്ഷനായി. ഭാരതീയ വിദ്യാനികേതൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ നിലവാരം വിലയിരുത്തുന്നതിനും നവീനാശയങ്ങൾ പ്രാവർത്തികമാക്കുന്നതിനുമായാണ് കാര്യകർതൃ ശിബിരം നടത്തിയത്.

വിഭാഗ് കാര്യവാഹ് എം ടി ഷിബു, ബി വി എൻ മേഖലാ സംയോജകൻ പി ആർ സജീവൻ ബി വി എൻ ജില്ലാ വൈസ് പ്രസിഡൻ്റ് എൻ അനിൽ ബാബു, ജില്ലാ സെക്രട്ടറി അജിത് കെ മുരളീധരൻ ,ജില്ലാ അക്കാദമിക് പ്രമുഖ് അനിൽ മോഹൻ തുടങ്ങിയവർ സംസാരിച്ചു. ഭാരതീയ വിദ്യാനികേതൻ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരും കാര്യകർത്താക്കളും പങ്കെടുത്തു. രണ്ട് ദിവസങ്ങളിലായി നടന്ന ശിബിരം 19 ന് ഞായറാഴ്ച സമാപിച്ചു

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow