രണ്ട് ദിവസമായി തുടർന്ന അതിശക്തമായ മഴയ്ക്ക് ഇടുക്കിയിൽ ശമനം.മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് താഴ്ന്നു.മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ കുമളിയിൽ അവലോകന യോഗം ചേർന്നു
രണ്ട് ദിവസമായി തുടർന്ന അതിശക്തമായ മഴയ്ക്ക് ഇടുക്കിയിൽ ശമനം.മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് താഴ്ന്നു.മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ കുമളിയിൽ അവലോകന യോഗം ചേർന്നു.138. 75 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്.ഡാമിൻ്റെ വൃഷ്ടി പ്രദേശങ്ങളിൽ ഉൾപ്പെടെ മഴയ്ക്ക് ശമനം ഉണ്ടായിട്ടുണ്ട്.
13 സ്പിൽവേ ഷട്ടറുകളിലൂടെ 7,711 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നു.പെരിയാറിന്റെ തീരപ്രദേശങ്ങളിലെ വീടുകളിൽ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങി.പൊന്മുടി , കല്ലാർകുട്ടി , പാംബ്ല, മലങ്കര , ഇരട്ടയാർ , കല്ലാർ തുടങ്ങിയ 7 ഡാമുകൾ തുറന്ന് വെള്ളം ഒഴുക്കുന്നത് തുടരുകയാണ്.
മന്ത്രി റോഷി അഗസ്റ്റ്യൻ്റെ നേതൃത്വത്തിൽ കുമളിയിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. തുലാവർഷം ശക്തി പ്രാപിക്കുമെന്നിരിക്കെ താലൂക്ക് തലത്തിൽ പ്രത്യേക സംഘങ്ങളെ നിയോഗിച്ച് മുൻകരുതൽ നടപടികൾ ശക്തമാക്കാൻ ആണ് തീരുമാനം.

