കാപ്പാ കേസ് പ്രതിയേയും കൂട്ടാളികളേയും വെടിയുണ്ടകളുമായി പീരുമേട്ടിൽ അറസ്റ്റ് ചെയ്തു. കാപ്പാ കേസിൽ കൊല്ലം ജില്ലയിൽ നിന്ന് പുറത്താക്കിയ പുനലൂർ സ്വദേശി ജയിൻ ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്

Oct 11, 2025 - 12:58
 0
കാപ്പാ കേസ് പ്രതിയേയും കൂട്ടാളികളേയും വെടിയുണ്ടകളുമായി പീരുമേട്ടിൽ അറസ്റ്റ് ചെയ്തു. കാപ്പാ കേസിൽ കൊല്ലം ജില്ലയിൽ നിന്ന് പുറത്താക്കിയ പുനലൂർ സ്വദേശി ജയിൻ ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്
This is the title of the web page

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പുനലൂർ സ്വദേശി ജയിൻ പീരുമേട്ടിൽ കെടിഡിസി യുടെ ഉപയോഗിക്കാതെ കിടക്കുന്ന ഗസ്റ്റ് ഹൗസിൽ രഹസ്യമായി താമസിക്കുകയായിരുന്നു. ഗസ്റ്റ് ഹൗസിൻ്റെ കെയർ ടേക്കർ പുനലൂർ മണിയാർ സ്വദേശി രതീഷാണ് ഇയാൾക്ക് ഇവിടെ താമസിക്കാൻ സൗകര്യം ഒരുക്കിയത്.ജയിൻ്റെ സുഹൃത്ത് രഞ്ജിത് എന്നയാളും അറസ്റ്റിലായി.

 ഇവർ ഗസ്റ്റ് ഹൗസിൽ രഹസ്യമായി താമസിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയുടെയും പീരുമേട് പൊലീസിൻ്റെയും പ്രത്യേക സംഘം ഗസ്റ്റ് ഹൗസിൽ പരിശോധന നടത്തിയാണ് പ്രതികളെ പിടികൂടിയത്. നാടൻ തോക്കിൽ ഉപയോഗിക്കുന്ന മൂന്ന് വെടിയുണ്ടകളും ഇവരിൽ നിന്ന് പൊലീസ് കണ്ടെത്തി. പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow