സംസ്ഥാനത്തെ ഭരണ നിർവ്വഹണം കൂടുതൽ സുതാര്യവും ജനകീയവുമാക്കുന്നതിനായുള്ള കേരള പൊതുസേവനാവകാശ ബിൽ നിയമസഭ പാസാക്കി
സംസ്ഥാനത്തെ ഭരണ നിർവ്വഹണം കൂടുതൽ സുതാര്യവും ജനകീയവുമാക്കുന്നതിനായുള്ള കേരള പൊതുസേവനാവകാശ ബിൽ നിയമസഭ പാസാക്കി. എല്ലാവർക്കും പൊതു സേവനങ്ങൾ ഉറപ്പാക്കുന്നതിനും സേവനം നിഷേധിക്കപ്പെടുകയോ കാലതാമസം ഉണ്ടാവുകയോ ചെയ്താൽ പരാതി പരിഹരിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നതാണ് ഈ ബിൽ.
ഇതുപ്രകാരം ഓരോ സേവനത്തിനും ഒരു നിശ്ചിത ഉദ്യോഗസ്ഥനെയും രണ്ട് തട്ടുകളിലുള്ള അപ്പീൽ അധികാരികളെയും ചുമതലപ്പെടുത്തുന്നു. നിശ്ചിത സമയത്തിനുള്ളിൽ സേവനം ലഭിക്കാതെ വന്നാൽ രണ്ട് അപ്പീൽ അധികാരികൾക്കും പരാതിപ്പെടാം. അവിടെയും അപ്പീൽ തള്ളുകയാണെങ്കിൽ, വിഷയം പരിഗണിക്കാനായി കേരള സംസ്ഥാന സേവനാവകാശ കമ്മീഷൻ രൂപീകരിക്കുന്നതാണ്.
ഒരു സേവനം ആവശ്യപ്പെട്ട് നിശ്ചിത സമയത്തിനുള്ളിൽ ലഭ്യമായില്ലെങ്കിൽ ആ സേവനം ആവശ്യപ്പെട്ടയാൾക്ക് ലഭിച്ചതായി കണക്കാക്കാനും നിയമം അനുശാസിക്കുന്നുണ്ട്. ഇങ്ങനെ സംസ്ഥാനത്തെ ഏതൊരാൾക്കും പൊതുസേവനം ലഭ്യമാക്കുന്നത് സുതാര്യമാക്കാനും ഭരണനിർവ്വഹണം ആയാസരഹിതമാക്കാനും കേരള പൊതുസേവനാവകാശ ബിൽ വഴിയൊരുക്കും.വിശദ വിവരങ്ങൾക്ക് : http://www.niyamasabha.org/codes/15kla/bills/published/Bill%20Pub%20No.%20280%20(mal).pdf

