ഭരണ ഘടനാ ശിൽപ്പി ഡോ:ബി ആർ അംബേദ്കർ പ്രഭാഷണ പരിപാടി ഭാരതീയ ദളിത് കോൺഗ്രസ് പീരുമേട് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു
ഭരണ ഘടനാ ശിൽപ്പി ഡോ:ബി ആർ അംബേദ്കർ പ്രഭാഷണ പരിപാടി ഭാരതീയ ദളിത് കോൺഗ്രസ് പീരുമേട് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.മൈത്രി 140 എന്ന പേരിൽ പീരുമേട് എ ബി ജി ഹാളിൽ നടന്ന പരിപാടി എ ഐ സി സി അംഗം അഡ്വ: ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ നേതാക്കൾ അംബേദ്ക്കറെ നിന്ദിക്കുന്നതിനെതിരെയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെയുമാണ് ഭാരതീയ ദളിത് കോൺഗ്രസ് എല്ലാ ജില്ലകളിലും മൈത്രി 140 എന്ന പേരിൽ അംബേദ്കർ പ്രഭാഷണ പരിപാടി സംഘടിപ്പിക്കുന്നത്.
ദളിത് കോൺഗ്രസ് പീരുമേട് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു ജില്ലയിൽ ആദ്യമായി അംബേദ്കർ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചത്.ദളിത് കോൺഗ്രസ് പീരുമേട് ബ്ലോക്ക് പ്രസിഡന്റ് എം ശേഖർ അധ്യക്ഷനായിരുന്നു.ദളിത് കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് പി എ സജി ഭരണഘടനാ ആമുഖ കൈമാറ്റവും മുഖ്യ പ്രഭാഷണവും നടത്തി. കെ പി സി സി അംഗം ഷാഹുൽ ഹമീദ്. ഡി സി സി ജനറൽ സെക്രട്ടറി മാരായ അഡ്വ: സിറിയക് തോമസ് .
ഷാജിപൈനാടത്ത്, ആർ ഗണേശൻ, പീരുമേട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് റോബിൻ കാരയ്ക്കാട്ട്,ഐ എൻ റ്റി യു സി സംസ്ഥാന സെക്രട്ടറി പി ആ അയ്യപ്പൻ.പീരുമേട് റീജണൽ പ്രസിഡന്റ് കെ എ സിദ്ദിഖ്,ദളിത് കോൺഗ്രസ് ജില്ലാവൈസ് പ്രസിഡന്റ് മണിമേഘല , സംസ്ഥാന ജന: സെക്രട്ടറി എം കെ വേലായുധൻ, ജനറൽവൈസ് പ്രസിഡന്റ് എം കെ പുരുഷോത്തമൻ, സെക്രട്ടറി ആർ രാജാ റാം,ജില്ലാ സെക്രട്ടറി മാരായ ജി മഹേന്ദ്രൻ, എ സുഭാഷ്,സെൽവം, ബ്ലോക്ക് സെക്രട്ടറി രാജു വടുതല തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് മുതിർന്ന പൗരൻമാരെ ചടങ്ങിൽ ആദരിച്ചു. നിരവധി ദളിത് കോൺഗ്രസ് .കോൺഗ്രസ പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.

