കട്ടപ്പന മാർക്കറ്റ് ജംഗ്ഷൻ കുന്തളംപാറ റോഡിന്റ് വശം ഇടിഞ്ഞത് അപകടങ്ങൾക്ക് കാരണമാകുന്നു.റോഡ് ഇടിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ അധികൃതർ പരാജയപ്പെട്ടിരിക്കുവാണ്.
കട്ടപ്പന മാർക്കറ്റ് ജംഗ്ഷൻ കുന്തളംപാറ റോഡിൻ്റെ വശം ഇടിഞ്ഞത് അപകടങ്ങൾക്ക് കാരണമാകുന്നു.റോഡ് ഇടിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ അധികൃതർ പരാജയപ്പെട്ടിരിക്കുകയാണ്.കട്ടപ്പന മാർക്കറ്റ് ജംഗ്ഷൻ കുന്തളംപാറ പിഡബ്ലുഡി റോഡിൻ്റെ വശം ഒരു മാസം മുമ്പ് ഉണ്ടായ ശക്തമായ മഴയിലാണ് ഇടിഞ്ഞത്.പിന്നീട് റിബൺ കെട്ടി മുന്നറിയിപ്പ് നൽകിയെങ്കിലും കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ വീണ്ടും ഇടിഞ്ഞു.
നിരവധി വാഹനങ്ങളും സ്കൂൾ വിദ്യാർത്ഥികളും സഞ്ചരിക്കുന്ന ഇവിടെ സുരക്ഷയില്ലാത്തതിനാൽ അപകടങ്ങൾ ഉണ്ടാകാൻ ഏറെ സാധ്യതകളാണ് ഉള്ളത്.എന്നാൽ അധികൃതരുടെ ഭാഗത്തു നിന്നും നടപടികൾ ഉണ്ടാകാത്തതിനാൽ പൊതു പ്രവർത്തകനായ അനിൽകുമാർ എസ് നായർ PWD AE ക്ക് സമീപത്തെ വ്യാപാരികളുടെ ഒപ്പ് ശേഖരിച്ച് പരാതി നൽകി.നിലവിൽ റിംഗ് റോഡിൽ ഉൾപ്പെട്ട റോഡായതിനാലും ഫണ്ടിന്റെ ലഭ്യത കുറവും മൂലം ആണ് സംരക്ഷണ ഭിത്തി നിർമ്മാണത്തിന് തടസമാകുന്നത്.
റോഡിന്റെ വശം ഇടിഞ്ഞതിനാൽ രാത്രികാലങ്ങളിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അകടത്തിൽ പെടാൻ സാധ്യത ഏറെയാണ്.ഇടിഞ്ഞ റോഡിനോട് ചേർന്ന് 11 KV വൈദ്യൂതി പോസ്റ്റും അപകടത്തിൽ പെടാൻ സാധ്യതയുണ്ട്.എത്രയും വേഗം PWD അധികൃതർ ഇടപെട്ട് റോഡിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

