ഇടതുപക്ഷ സർക്കാർ പ്രാദേശിക വികസനവും പ്രാദേശിക ആസൂത്രണവും അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ച് നടത്തുന്ന രാപ്പകൽ സമരം ആരംഭിച്ചു
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതിവിഹിതമായി ഓരോ വർഷവും അനുവദിക്കുന്ന തുക നൽകാതെ ഇടതുപക്ഷ സർക്കാർ പ്രാദേശിക വികസനവും പ്രാദേശിക ആസൂത്രണവും പൂർണമായും അട്ടിമറിക്കുന്ന നടപടികളിൽ പ്രതിഷേധിച്ച് യുഡിഎഫിന്റെ നേതൃത്വത്തിൽ രാപ്പകൽ സമരം ആരംഭിച്ചു .കട്ടപ്പന മിനി സ്റ്റേഡിയത്തിൽ നടന്ന സമരം യുഡിഎഫ് ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.

