ഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയിസ് യൂണിയൻ INTUC യുടെ നേതൃത്വത്തിൽ അനശ്വര രക്തസാക്ഷി M ബാലുവിന്റെ 22 -മത് അനുസ്മരണ സമ്മേളനം വണ്ടിപ്പെരിയാറിൽ വച്ച് നടന്നു.
ഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയിസ് യൂണിയൻ INTUC യുടെ നേതൃത്വത്തിൽ അനശ്വര രക്തസാക്ഷി M ബാലുവിന്റെ 22 ആമത് അനുസ്മരണ സമ്മേളനം വണ്ടിപ്പെരിയാറിൽ വച്ച് നടന്നു.അനുസ്മരണ റാലിയോടെ നടന്ന സമ്മേളനം ഇടുക്കി MP അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് ഉത്ഘാടനം ചെയ്തു.M ബാലുവിന്റെ വേർപാട് കോൺഗ്രസിനും ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിനും തോട്ടം തൊഴിലാളികൾക്കും തീരാ നഷ്ടമെന്നും നേതാക്കൾ അനുസ്മരിച്ചു.
മുൻ വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും HRPE യൂണിയൻ INTUC ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയുമായിരുന്ന കോൺഗ്രസ് നേതാവ് M ബാലു 2004 - പട്ടു മല ചൂള പ്പെരട്ടിൽ വച്ചു നടന സമര വിശദീകരണ യോഗത്തിൽ വച്ചായിരുന്നു രാഷ്ട്രീയ പകപോക്കലിൽ കൊല്ലപ്പെട്ടത്.M ബാലു കൊല്ലപ്പെട്ടിട്ട് 22 വർഷങ്ങൾ പിന്നിടുമ്പോഴും തോട്ടം തൊഴിലാളികൾക്ക് വേണ്ടിയും ട്രേഡ് യൂണിയനു വേണ്ടിയും സർവോപരി കോൺഗ്രസ് പ്രസ്ഥാനത്തിന് വേണ്ടിയും പോരാടിയ പ്രവർത്തനങ്ങളെ അനുസ്മരിച്ചുകൊണ്ടാണ് ഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയിസ് യൂണിയൻ INTUC യുടെ നേതൃത്വത്തിൽ ബാലുവിന്റെ 22 ആമത് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത് . സമര പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച വണ്ടിപ്പെരിയാറിന്റെ വീഥികളെ ബാലുവിന്റെ ഓർമ്മകൾക്ക് ജീവൻ പകർന്നു കൊണ്ടുള്ള അനുസ്മരണ റാലിയോടെ യായിരുന്നു സമ്മേളനത്തിന് തുടക്കമായത്.
തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ HRPE യൂണിയൻ പ്രസിഡന്റും പീരുമേട് MLA യുമായ അഡ്വ: സിറിയക് തോമസ് അധ്യക്ഷനായിരുന്നു. യൂണിയൻ വർക്കിംഗ് പ്രസിഡന്റ് PK രാജൻ സ്വാഗതമാശംസിച്ചു.ഇടുക്കി MP അഡ്വ: ഡീൻ കുര്യാക്കോസ് അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു.
KPCC ജനറൽ സെക്രട്ടറി BRM ഷഫീർ മുഖ്യ പ്രഭാഷണം നടത്തി. | NTUC സംസ്ഥാന സെക്രട്ടറി PR അയ്യപ്പൻ. DCC ജനറൽ സെക്രട്ടറി മാരായ ഷാജിപൈനാടത്ത് PA അബ്ദുൾ റഷീദ്. Rഗണേശൻ . ജില്ലാ പഞ്ചായത്തംഗം Nമണി മേഖല . കോൺഗ്രസ് വണ്ടിപ്പെരിയാർ മണ്ഡലം പ്രസിഡന്റ് രാജൻ കൊഴുവൻ മാക്കൽ. നേതാക്കളായ Mഉദയ സൂര്യൻ. S ഗണേശൻ . പാപ്പച്ചൻ വർക്കി . P Mജോയി . K വെള്ള ദുരൈ . KC സുകുമാരൻ . ശങ്കരി സാമുവൽ .നജീബ് തേക്കിൻകാട്ടിൽ . ശാരി ബിനു ശങ്കർ ,R വിഘ്നേഷ് .തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.

