കെഎസ്ഇബി വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ആം ആദ്മി പ്രതിഷേധം സംഘടിപ്പിച്ചു
കെഎസ്ഇബിയുടെ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ആം ആദ്മി പാർട്ടി തൊടുപുഴ ടൗണിലും കെഎസ്ഇബി ഓഫീസിനു മുന്നിലും പ്രതിഷേധം നടത്തി.പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ജേക്കബ് മാത്യു, ഇടുക്കി ജില്ലാ പ്രസിഡന്റ് ബേസിൽ ജോൺ, തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് റോയ് പ്ലാത്തോട്ടത്തിൽ, കരിങ്കുന്നം പഞ്ചായത്ത് മെമ്പർ ബീന കുര്യൻ, സാലി ജോസ്, മായ ബാബു,സച്ചിൻ ജോർജ്, ജാസിൽ കെ ഫിലിപ്പ്, റൂബി വർഗീസ്, റോയി എ പി , ജോയ്സ് ജോസ്, സിറിൽ എന്നിവർ നേതൃത്വം നൽകി.



