സി പി ഐ എം ശാന്തൻപാറ ഏരിയ സമ്മേളനത്തിന്റെ ഭാഗമായിട്ടുള്ള പ്രതിനിധി സമ്മേളനം നടന്നു

2025 ഏപ്രിൽ മാസത്തിൽ മധുരയിൽ നടക്കുന്ന സി പി ഐ എം പാർട്ടി കോൺഗ്രസിന് മുന്നോടിയായിട്ടുള്ള സമ്മേളനങ്ങൾ നടന്നു വരികയാണ്. ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തികരിച്ചു ലോക്കൽ കമ്മറ്റി ഏരിയകമ്മറ്റി ജില്ലാ കമ്മറ്റി സമ്മേളങ്ങൾ പൂർത്തീകരിച്ച ശേഷമാണ് 2025 ഫെബ്രുവരിയിൽ കൊല്ലത്ത് സംസ്ഥാന സമ്മേളനം നടക്കുക. ഇതിനു മുന്നോടിയായിട്ടാണ് ഏരിയ കമ്മറ്റി പ്രതിനിധി സമ്മേളനങ്ങൾ നടന്നു വരുന്നത്.
സി പി ഐ എം ശാന്തൻപാറ ഏരിയ കമ്മറ്റിയുടെ കിഴിൽവരുന്ന ബ്രാഞ്ചുകളുടെയും ലോക്കൽ കമ്മറ്റികളുടെയും സമ്മേളനങ്ങൾ പൂർത്തികരിച്ച ശേഷമാണ് ഏരിയ സമ്മേളനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം നടന്നു .ശാന്തൻപാറ കമ്മ്യുണിറ്റി ഹാളിൽ നടന്ന പ്രതിനിധി സമ്മേളനം സി പി എം സംസ്ഥാന കമ്മറ്റി അംഗവും ഉടുമ്പൻചോല എം എൽ എ യുമായ എം എം മണി ഉത്‌ഘാടനം ചെയ്‌തു.
ശാന്തൻപാറ ടൗണിലേക്ക് പ്രകടനമായി എത്തി സ്വാഗത സംഘം കൺവീനർ വി വി ഷാജി പതാക ഉയർത്തിയതോടെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്.പ്രതിനിധി സമ്മേളനത്തിൻ്റെ ഭാഗമായി ആദ്യകാല പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.സംസ്ഥാന കമ്മറ്റി അംഗം കെ പി മേരി, വി എൻ മോഹനൻ,വി എ കുഞ്ഞുമോൻ,എൻ പി സുനിൽകുമാർ,കെ വി ശശി,പി എസ് രാജൻ,കെ എസ് മോഹനൻ,വി വി മത്തായി,ആർ തിലകൻ,റോമിയോ സെബാസ്റ്റിയൻ,എം ജെ മാത്യു,ഷൈലജ സുരേന്ദ്രൻ,സുമാ സുരേന്ദ്രൻ,എൻ ആർ ജയൻ,ജിഷാ ദിലീപ്,ലിജു വർഗീസ്,തുടങ്ങിയവർ പങ്കെടുത്തു. നാളെ വൈകിട്ട് ശാന്തൻപാറ ടൗണിൽ നടക്കുന്ന പൊതുസമ്മേളനത്തോട് കൂടി ശാന്തൻപാറ ഏരിയ സമ്മേളനം സമാപിക്കും.