ഇടുക്കി മെഡിക്കൽ കോളേജ് - ഇന്റെർണൽ റോഡ് നിർമ്മാണത്തിനായി 16.10 കോടി അനുവദിച്ചു : മന്ത്രി റോഷി അഗസ്റ്റിൻ

Dec 6, 2024 - 15:43
 0
ഇടുക്കി മെഡിക്കൽ കോളേജ് - ഇന്റെർണൽ റോഡ് നിർമ്മാണത്തിനായി 16.10 കോടി അനുവദിച്ചു : മന്ത്രി റോഷി അഗസ്റ്റിൻ
This is the title of the web page

 ഇടുക്കി ഗവ മെഡിക്കൽ കോളേജിലെ ഇന്റെർണൽ റോഡുകളുടെ നിർമ്മാണത്തിനായി 16.10 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. 2014 ൽ എം ബി ബി എസ് ആദ്യ ബാച്ച് പ്രവേശനം നടന്നിരുന്നു എങ്കിലും കോളേജിന് ആവശ്യമായ പാർപ്പിട സൗകര്യങ്ങളുടെയും ഇന്റെർണൽ റോഡുകളുടെയും അഭാവം ഉൾപ്പെടെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ തുടർ വർഷങ്ങളിൽ റിപ്പോർട്ട് ചെയ്യുകയും താത്കാലികമായ തുടർ പ്രവേശന അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പുതുതായി ഐ പി,ഓ പി ബ്ലോക്കുകൾ,വിവിധ ഡിപ്പാർട്ടുമെന്റുകൾക്ക് ആവശ്യമായ ലാബുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഓപ്പറേഷൻ തിയേറ്റർ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ,അക്കാദമിക് ബ്ലോക്ക് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുകയും തുടർ പ്രവേശനം സാധ്യമാക്കുകയും ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇതോടെ ആശുപത്രി സമുച്ചയവും വിവിധ ബ്ലോക്കുകളും ലാബുകളും ഹോസ്റ്റലുകളും തമ്മിൽ ബന്ധിപ്പിച്ച് റോഡുകൾ നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കുകയായിരുന്നു .ഇതിന്റെ ഭാഗമായി ഗാബിയോൺ രീതിയിൽ ഉൾപ്പെടെയുള്ള സംരക്ഷണ ഭിത്തികൾ നിർമ്മിച്ച് റോഡുകൾ ആധുനിക രീതിയിൽ പുനർ നിർമ്മിക്കും.

Slide 1
Slide 2
Slide 1
Slide 2

ആശുപത്രിയിൽ എത്തി ചേരുന്ന രോഗികൾക്കും വിദ്യാർത്ഥികൾക്കും യാത്ര സൗകര്യം ഒരുക്കുന്നതിന് ഒപ്പം കെട്ടിടങ്ങൾക്ക് സുരക്ഷാ ഉറപ്പാക്കുന്നതിന് ആവശ്യമായ സംരക്ഷണ ഭിത്തികൾ കൂടി ഇതിന്റെ ഭാഗമായി നിർമ്മിക്കും .ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മുഖേന എസ്റ്റിമേറ്റ് തയാറാക്കി നൽകിയിരുന്നു കഴിഞ്ഞ മന്ത്രി സഭ യോഗം പദ്ധതികൾ അംഗീകരിച്ച് ഉത്തരവായിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow