മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ വേസ്റ്റ് ബിന്നുകൾ വിതരണം ചെയ്തു

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പിന്റെ ഭാഗമായി കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങളാണ് നടത്തുന്നത് .ഇതിൻറെ ഭാഗമായി കട്ടപ്പന കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ two bin ജൈവ മാലിന്യ സംസ്കരണ ഉപകരണങ്ങളുടെ വിതരണം നടന്നു .നഗരസഭ ചെയർപേഴ്സൺ ബീന ടോമി വിതരണ ഉദ്ഘാടനം നിർവഹിച്ചു.നിലവിൽ ഡിപ്പോയിൽ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല .
പേപ്പർ , പ്ലാസ്റ്റിക് ശേഖരിക്കുന്നതിനായി ടു ബിന്നുകളും ജൈവ മാലിന്യം സംസ്കരിക്കുന്നതിന് ബയോ ബിന്നുകളും വിതരണം ചെയ്തു .പരിപാടിയിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി ,വാർഡ് കൗൺസിലർ ധന്യ അനിൽ , കെ.എസ്.ആർ.ടി.സി കൺട്രോളിംഗ് ഇൻസ്പെക്ടർ മാണി ജോൺ ,ശുചീകരണ മിഷൻ നോഡൽ ഓഫീസർ ഷിനോജ് അഗസ്റ്റിൻ ,നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ തുടങ്ങിയ നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു .