യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞുകയറിയ സംഭവത്തിൽ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ യുവാവിൻ്റെ ദേഹത്തേയ്ക്ക് ബസ് പാഞ്ഞുകയറിയ സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ബൈസൺവാലി സ്വദേശി സിറിൾ വർഗീസിനെതിരെയാണ് ഇടുക്കി ആർടിഒയുടെ നടപടി. ഒരുമാസത്തേയ്ക്കാണ് സസ്പെൻഡ് ചെയ്തത്. കൂടാതെ, എടപ്പാൾ ഐഡിടിആർഇയിൽ ഒരുമാസത്തെ ഡ്രൈവിങ് പരിശീലനത്തിനും അയച്ചു.

