ഭരണഘടനാശിൽപ്പി ഡോ.ബി ആർ അംബേദ്കറുടെ 88-ാ മത് സ്‌മൃതി ദിനം ആചരിച്ചു

ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ രാജ്യത്തിന് സംഭാവന നൽകിയ മഹത് വ്യക്തിത്വമായിരുന്നു ഡോക്ടർ ബി ആർ അംബേദ്കർ എന്ന് സ്മൃതി ദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് കട്ടപ്പന നഗരസഭ കൗൺസിലർ പ്രശാന്ത് രാജു പറഞ്ഞു.അദ്ദേഹത്തിന്റെ ഓർമ്മദിവസമായ ഡിസംബർ 6 പൊതു അവധി ദിനമായി ആചരിക്കണം എന്നും, മറ്റ് ദേശീയ നേതാക്കന്മാരോടൊപ്പം തന്നെ പ്രാധാന്യത്തോടുകൂടി അദ്ദേഹത്തിന്റെ ഓർമ്മദിവസവും ആചരിക്കപ്പെടേണ്ടതാണെന്നും തദ്ദേശ സ്വയംവര സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ജനാധിപത്യ കേന്ദ്രങ്ങൾ അത് ഏറ്റെടുത്ത് പ്രവർത്തിക്കണമെന്നും പ്രവർത്തകർ പറഞ്ഞു.
എ കെ സി എച് എം എസ് ജില്ലാ കമ്മിറ്റിയംഗം രാജീവ് രാജീവ് അധ്യക്ഷൻ നായിരുന്നു .കെപിഎം സംസ്ഥാന കമ്മിറ്റി അംഗം സുനീഷ് കുഴിമറ്റം മുഖ്യപ്രഭാഷണം നടത്തി, എ കെ സി എച്ച് എം എസ് ജില്ലാ ഷോപ്സ് സെക്രട്ടറി കെ കെ കുഞ്ഞുമോൻ, സി എസ് ഡി എസ് താലൂക്ക് ട്രഷറർ ബിജു പൂവത്താനി ആർ ഗണെശൻ ,എ മുരളി, സരിത കെ സാബു തുടങ്ങിയവർ സംസാരിച്ചു.