ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കഞ്ഞിക്കുഴി ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പിലേയുള്ള നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു
ഡിസംബർ 10നാണ് ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ കഞ്ഞിക്കുഴി ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.കഞ്ഞിക്കുഴിഡിവിഷനിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച രാജിചന്ദ്രൻ എൽ.ഡി.എഫിലേക്ക് കൂറുമാറിയതോടെ അയോഗ്യയാക്കിയതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിനമായ ഇന്ന് മൂന്ന് മുന്നണികളും പത്രിക സമർപ്പിച്ചു.
യു.ഡി.എഫ്. സ്ഥാനാർത്ഥി ആയി സാന്ദ്രമോൾ ജിന്നിയും, എൽ.ഡി.എഫ് സ്ഥാനാർത്ഥി ആയി , സിൻസി ജോബിയും, എൻ.ഡി.എ.സ്ഥാനാർത്ഥിയായി സിന്ദു സുനിലും പത്രിക സമർപ്പിച്ചു. വരണാധികാരി ഇടുക്കി ബി.ഡി.ഒ പി.എം. മുഹമ്മദ് സബീറിന് മുൻപാകെയാണ് മൂന്നു പേരും പത്രിക സമർപ്പിച്ചത്.വിവിധ രാഷ്ട്രിയ കക്ഷി നേതാക്കളായജോയി വെട്ടിക്കുഴി, എ.പി.ഉസ്മാൻ , ആൻസി തോമസ്,ലിസി ജോസ് . ഡിറ്റാജ് ജോസഫ്, സുരേഷ് മീനത്തേരി, മനീഷ് കുടിക്കയത്ത്എന്നിവർ സ്ഥാനാർത്ഥികളോടൊപ്പം എത്തിരുന്നു.