ഐസിഡിഎസിന്റെയും കാഞ്ചിയാർ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ബാലവേല വിരുദ്ധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു

Nov 17, 2024 - 14:18
 0
ഐസിഡിഎസിന്റെയും കാഞ്ചിയാർ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ബാലവേല വിരുദ്ധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു
This is the title of the web page

 നാണയ തട്ടുകൾക്കായി എരിഞ്ഞടങ്ങുന്ന ബാല്യങ്ങളെ ബാലവേലയിൽ നിന്നും വിമുക്തരാക്കുക എന്ന സന്ദേശം ഉയർത്തിക്കൊണ്ടാണ് കാഞ്ചിയാർ ഗ്രാമപഞ്ചായത്തിന്റെയും ഐസിഡിഎസിന്റെയും നേതൃത്വത്തിൽ ബാലവേല വിരുദ്ധ റാലിയും പൊതുസമ്മേളനവും നടത്തിയത്. കുട്ടികൾക്ക് അതിജീവനത്തിനും വികസനത്തിനും പങ്കാളിത്തത്തിനും സംരക്ഷണത്തിനും ഉള്ള അവകാശങ്ങൾ നേടിയെടുക്കണമെന്ന ആശയം പ്രചരിപ്പിച്ചു കൊണ്ടാണ് പരിപാടി നടത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ഐ സി ഡി എസ് സൂപ്പർവൈസർ സ്നേഹ സേവ്യർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയകുമാരി ജയകുമാർ, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു മധുകുട്ടൻ, റോയ് എവറസ്റ്റ്, രമ മനോഹരൻ, സോഷ്യൽ കൗൺസിലർ സോണിയാ സക്കറിയ, അംഗനവാടി വർക്കേഴ്സ് ലീഡർ ജെസ്സി തോമസ് തുടങ്ങിയവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow