ലഹരി വസ്തുക്കളുമായി ബിഗ്ബോസ് താരവും സുഹൃത്തും തൊടുപുഴയിൽ എക്സൈസിന്റെ പിടിയില്‍
ലഹരി വസ്തുക്കളുമായി ബിഗ്ബോസ് താരവും സുഹൃത്തും എക്സൈസിന്റെ പിടിയില്‍. സിനിമ , ബിഗ് ബോസ് താരമായ കുന്നത്തുനാട് കണ്ണങ്കര പള്ളിക്കൂടത്തുങ്കല്‍ പരീകുട്ടി എന്നു വിളിക്കുന്ന പി.എസ്. ഫരീദുദ്ദീന്‍ (31), വടകര കാവിലുംപാറ പൊയിലക്കരയില്‍ പെരുമാലില്‍ ജിസ്മോന് ദേവസ്യ (24) എന്നിവരെയാണ് എംഡിഎംഎയും കഞ്ചാവുമായി വാഹന പരിശോധനയ്ക്കിടയില്‍ മൂലമറ്റം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.അഭിലാഷും സംഘവും ചേര്‍ന്ന് അറസ്റ്റു ചെയ്തത്. കാഞ്ഞാര്‍ - പുള്ളിക്കാനം റോഡില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നും ലഹരി വസ്തുക്കള്‍ പിടി കൂടിയത്.
പരീക്കുട്ടിയുടെ കൈയില്‍ നിന്നും 230 മില്ലിഗ്രാം എംഡിഎംഎയും നാല് ഗ്രാം കഞ്ചാവും ജിസ്മോന്റെ പക്കല്‍ നിന്നും 10.50 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് സാവിച്ചന്‍ മാത്യു , ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ വി.ആര്.രാജേഷ്,പി.ആര്.അനുരാജ്, എ.ഐ.സുബൈര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ ചാള്‍സ് എഡ്വിന്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ എം.ടി.ബിന്ദു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.