ജില്ലാ സ്കൂൾ കായിക മേള നെടുങ്കണ്ടത്ത് ആരംഭിച്ചു

Oct 22, 2024 - 07:17
 0
ജില്ലാ സ്കൂൾ കായിക മേള നെടുങ്കണ്ടത്ത്  ആരംഭിച്ചു
This is the title of the web page

 ഒന്നാം ദിവസത്തെ മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ 13 സ്വര്‍ണവും 17 വെള്ളിയും 7 വെങ്കലവും നേടി 149 പോയിന്റോടെ കട്ടപ്പന സബ്ജില്ല മുന്നിലാണ്. 110 പോയിന്റോടെ അടിമാലി സബ്ജില്ല തൊട്ടുപിന്നിലുണ്ട്. നെടുങ്കണ്ടം 46 പോയിന്റ് നേടി മൂന്നാം സ്ഥാനത്താണ്. സ്‌കൂള്‍ അടിസ്ഥാനത്തില്‍ 3 സ്വര്‍ണവും 6 വെള്ളിയും 2 വെങ്കലവും ഉള്‍പ്പടെ 35 പോയിന്റുമായി ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളാണ് മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള കാല്‍വരി മൗണ്ട് കാല്‍വരി സ്‌കൂളിന് 3 സ്വര്‍ണവും ആറ് വെള്ളിയും 1 വെങ്കലവും ഉള്‍പ്പടെ 34 പോയിന്റാണ്.

4 സ്വര്‍ണവും 1 വെള്ളിയും 5 വെങ്കലവും ഉള്‍പ്പടെ 28 പോയിന്റാണ് മൂന്നാം സ്ഥാനത്തുള്ള എന്‍.ആര്‍ സിറ്റി എസ്.എന്‍.വി ഹയര്‍ സെക്കന്ററി സ്‌കൂളിന് ലഭിച്ചത്. 100 മീറ്റര്‍, 600 മീറ്റര്‍, 3000 മീറ്റര്‍ ഓട്ടമത്സരങ്ങള്‍, 80 മീറ്റര്‍, 110 മീറ്റര്‍, 100 മീറ്റര്‍ ഹര്‍ഡില്‍സുകള്‍, 4 ഗുണം 100 മീറ്റര്‍ റിലേ, ലോങ് ജംപ്, ഹൈ ജംപ്, ഷോട്ട് പുട്ട്, ഡിസ്‌കസ് ത്രോ എന്നീ മത്സരങ്ങളാണ് ഇന്ന് നടന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നാളെ രാവിലെ 200 മീറ്റര്‍ ഹീറ്റ്‌സ്, 800 മീറ്റര്‍ ഹീറ്റ്‌സ്, 400 മീറ്റര്‍ ഹര്‍ഡില്‍സ്, ലോങ് ജംപ്, ഹൈ ജംപ്, ഷോട്ട് പുട്ട്, ഡിസ്‌കസ് ത്രോ, ജാവലിന്‍ ത്രോ, എന്നിവയും ഉച്ചയ്ക്ക് ശേഷം 200 മീറ്റര്‍ ഫൈനലുകള്‍, 800 മീറ്റര്‍ ഫൈനലുകള്‍, 3 കിലോമീറ്റര്‍, 5 കിലോമീറ്റര്‍ നടത്തം എന്നിവയാണ് നടക്കുന്നത്. മത്സരങ്ങള്‍ ബുധനാഴ്ച സമാപിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow