കട്ടപ്പന വൈഎംസിഎ യുടെ നേതൃത്വത്തിൽ നഗരസഭ ശുചീകരണ തൊഴിലാളികളെ ആദരിക്കുകയും ഓണക്കോടി നൽകുകയും ചെയ്തു

Sep 15, 2024 - 09:08
 0
കട്ടപ്പന വൈഎംസിഎ യുടെ നേതൃത്വത്തിൽ നഗരസഭ ശുചീകരണ തൊഴിലാളികളെ ആദരിക്കുകയും ഓണക്കോടി നൽകുകയും ചെയ്തു
This is the title of the web page

നഗരത്തെ ശുചിയാകുന്ന തൊഴിലാളികളെ ആദരിച്ചും ഓണക്കോടി സമ്മാനിച്ചുമാണ് കട്ടപ്പന വൈ എം സി എ ഓണം നാളിനെ ആഘോഷിച്ചത്.കട്ടപ്പന നഗരസഭ അംങ്കണത്തിൽ നടന്ന പരുപാടി ചെയർപേഴ്സൺ ബീന ടോമി ഉത്ഘാടനം ചെയ്തു.വൈഎംസിഎ പ്രസിഡൻ്റ് രജിറ്റ് ജോർജ് അദ്ധ്യക്ഷതവഹിച്ചു. വൈഎംസിഎ സംസ്ഥാന വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ജോർജ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.

 പി.എം. ജോസഫ്, ഷെമിൽ എം എ,സിറിൾ മാത്യു, ഫിലിപ്പ് ജോൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കട്ടപ്പന വൈഎംസി എയുടെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനത്തോടനുബന്ധിച്ച് മുൻസിപ്പാലിറ്റിയിലെ ശുചീകരണ ജീവനക്കാർക്ക് ശുചീകരണ കിറ്റുകൾ നൽകിയിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഈ ഓണത്തിന് വൈഎംസിഎ പാലിയേറ്റീവ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഹൈറേഞ്ച് മേഖലയിലെ കിടപ്പു രോഗികളുടെ ഭവനങ്ങളിൽ ഓണക്കിറ്റ് വിതരണം നടത്തി. തിരുവോണ ദിവസം സാന്ത്വനം അഗതിമന്ദിരത്തിലെ പ്രായമായ അംഗങ്ങളോടൊപ്പമാണ് കട്ടപ്പന വൈഎംസിഎ അംഗങ്ങൾ ഓണസദ്യ ക്രമീകരിച്ചിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow