ഹൈറേഞ്ചിലെ റോട്ടറി ക്ലബ്ബുകളും റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബലിന്റെയുo സഹകരണത്തോടെ മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് കടപ്പനയിൽ നടന്നു.ഇടുക്കി എംഎൽഎ റോയ് പൗലോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഹൈറേഞ്ച് മേഖലയിലെ ജനങ്ങൾക്ക് മികച്ച വിദഗ്ധ ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈറേഞ്ചിലെ റോട്ടറി ക്ലബ്ബുകളും റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബലിന്റെയുo സഹകരണത്തോടെ കട്ടപ്പന ഡോൺ ബോസ്കോ സ്കൂളിൽ മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
കേരളത്തിലെ പ്രമുഖരായ വിദഗ്ധ ഡോക്ടർമാരാണ് ക്യാമിൽ പങ്കെടുത്തത്. 2000 ത്തോളം പേരാണ് ക്യാമ്പിൽ പങ്കെടുത്തത്. പ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ പത്മഭൂഷൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, പ്രമുഖ ഗ്യാസ്ട്രോഎന്ററോളജിസ്റ്റ് ഡോ. മാത്യു ഫിലിപ്പ്, മുതിർന്ന അസ്ഥിരോഗ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ജോൺ തയ്യിൽ ജോൺ എന്നിവർക്കൊപ്പം വിവിധ മേഖലകളിലെ പരിചയസമ്പന്നരായ 40 വിദഗ്ധ ഡോക്ടർമാരാണ് ക്യാമ്പിൽ പങ്കെടുത്തത്. ഉത്ഘാടന യോഗത്തിൽ ഡോ. ജോൺ റ്റി. ജോൺ അധ്യക്ഷനായിരുന്നു.ഇടുക്കി എംഎൽഎ റോയ് പൗലോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി.ഹൃദയശസ്ത്രക്രിയ, ഉദരരോഗ ചികിത്സ, അസ്ഥിരോഗ ചികിത്സ, ജനറൽ മെഡിസിൻ, നേത്രരോഗ ചികിത്സ, കാൻസർ ചികിത്സ, ഫാമിലി മെഡിസിൻ, ഇ.എൻ.ടി. തുടങ്ങിയ വിഭാഗങ്ങളിൽ വിദഗ്ധ പരിശോധനയും ചികിത്സാ നിർദേശങ്ങളും ക്യാമ്പിൽ ലഭ്യമായിരുന്നു.
റോട്ടറി കൊച്ചിൻ ഗ്ലോബലിന്റെ നേതൃത്വത്തിലും ഏകോപനത്തിലുമാണ് പ്രമുഖ ഡോക്ടർമാരുടെയും വിവിധ ഹൈ റേഞ്ചിലെ റോട്ടറി ക്ലബ്ബുകളുടെയും പങ്കാളിത്തം ഉറപ്പാക്കി ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം ടോണി തോമസ്, ഫാ. സജു പുതുശേരിൽ,നോബി ഇ.എ., ഡോ.മാത്യു തോമസ്, ജോസ് മാത്യു, തുടങ്ങിയവർ സംസാരിച്ചു. ഷിബു പോൾ,അനിൽ രവീന്ദ്രൻ ,സുരേഷ് ദാമോദരൻ,അജി സത്യാവൃതൻ ,എൽദോ പി ഏലിയാസ് തുടങ്ങിയ നിരവധി റൊട്ടേറിയന്മാർ ക്യാമ്പിന് നേതൃത്വം നൽകി.

