കട്ടപ്പന വെള്ളയാംകുടി ഓർക്കിഡ് ഫ്രണ്ട്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി

കസേരകളി, സുന്ദരിക്ക് പൊട്ട് തൊടീൽ,റൊട്ടി കടി, മിഠായി പെറുക്ക്, ഓണപ്പാട്ട് തുടങ്ങി നിരവധി മത്സരങ്ങളാണ് ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയത്.ഓർക്കിഡ് ഫ്രണ്ട്സ് കൂട്ടായ്മ പ്രസി.തോമസ് ഇടക്കാലത്ത് അധ്യക്ഷനായിരുന്നു. കട്ടപ്പന സഹകരണ ബാങ്ക് പ്രസി. ജോയി വെട്ടിക്കുഴി ആഘോഷ പരിപാടി ഉത്ഘാടനം ചെയ്തു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരേയോഗത്തിൽ അനുമോദിച്ചു.തുടർന്ന് മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.ഓർക്കിഡ് ഫ്രണ്ട്സ് സെക്രട്ടറി ഡോ.കെ.എം. ജേക്കബ്, എം.എം. ജോസഫ്, മോൻസി മണ്ണറിയാൻന്തല, മാത്യു കരിയിലക്കുളം, സാജൻ കുറിച്ചിയിൽ, നിബു നീറുവേലിൽ, വർഗീസ് മംഗലത്ത്, ഫിലിപ്പ് കൈലാത്ത് തുടങ്ങിയവർ സംസാരിച്ചു.