അടിമാലിയില്‍ സ്വകാര്യ ലോഡ്ജിന്റെ മൂന്നാം നിലയില്‍നിന്ന് വീണ് ബസ് ജീവനക്കാരന്‍ മരിച്ചു

Oct 25, 2026 - 18:19
 0
അടിമാലിയില്‍ സ്വകാര്യ ലോഡ്ജിന്റെ മൂന്നാം നിലയില്‍നിന്ന് വീണ് ബസ് ജീവനക്കാരന്‍ മരിച്ചു
This is the title of the web page

അടിമാലിയില്‍ സ്വകാര്യ ലോഡ്ജിന്റെ മൂന്നാം നിലയിലെ ജനാലയിലൂടെ താഴേക്ക് വീണ് ടൂറിസ്റ്റ് ബസ് ജീവനക്കാരന്‍ മരിച്ചു. തിരുവനന്തപുരം പാറശാല സ്വദേശി സുജിത്ത് (25) ആണ് മരിച്ചത്. കന്യാകുമാരിയിലെ കോളേജില്‍നിന്ന് വിദ്യാര്‍ത്ഥികളുമായി മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ ടൂറിസ്റ്റ് ബസിലെ ക്ലീനറാണ് സുജിത്ത്. കന്യാകുമാരിയില്‍ നിന്ന് ഏഴ് ബസുകളിലായി കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഘം യാത്ര തിരിച്ചത്. ശനിയാഴ്ച മൂന്നാര്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് അടിമാലിയില്‍ മുറിയെടുത്തത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അടിമാലിയില്‍ പുതിയതായി പ്രവര്‍ത്തനം ആരംഭിച്ച ലോഡ്ജിലാണ് രണ്ടു ബസുകളിലെ ജീവനക്കാര്‍ താമസിച്ചിരുന്നത്. മൂന്നാം നിലയിലെ മുറിയില്‍ പുലര്‍ച്ചെയാണ് നാലു പേരും ഉറങ്ങാന്‍ കിടന്നതെന്ന് കൂടെയുണ്ടായിരുന്ന ജീവനക്കാര്‍ പറഞ്ഞു. രാവിലെ എഴുന്നേറ്റപ്പോള്‍ സുജിത്തിനെ കാണ്മാനില്ലായിരുന്നു. മുറിയുടെ വാതില്‍ ഉള്ളില്‍നിന്ന് പൂട്ടിയിരുന്നതിനാല്‍ പുറത്തുപോയിട്ടില്ലെന്ന് മനസ്സിലാക്കിയ ഇവര്‍ ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോഴാണ് താഴെ സുജിത്തിനെ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തകരഷീറ്റില്‍ തട്ടി വയറില്‍ മുറിവേറ്റ് രക്തം വാര്‍ന്ന് മരിച്ചതായി കണ്ടെത്തി. പിന്നീട് അടിമാലി പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ഇടുക്കിയില്‍നിന്ന് വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സുജിത്ത് കമ്പികളില്ലാത്ത ജനലിലൂടെ അബദ്ധത്തില്‍ പുറത്തേക്ക് വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow