ഇടുക്കി മാങ്കുളത്ത് ഏലത്തോട്ടത്തില്‍ മരം വീണ് രണ്ട് ആദിവാസി സ്ത്രീകള്‍ മരിച്ചു
ഇടുക്കി മാങ്കുളത്തിന് സമീപമുള്ള സ്വകാര്യ ഏലത്തോട്ടത്തില്‍ ജോലിക്കിടെ മരം ഒടിഞ്ഞുവീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. സിങ്കുകുടി ആദിവാസി ഉന്നതിയിലെ താമസക്കാരായ സിലിയമ്മ, വീരലക്ഷ്മി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പ്രദേശത്ത് ശക്തമായ മഴയും കാറ്റും നിലനിന്നിരുന്ന സമയത്ത് തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഉണങ്ങിയ വന്‍മരം കടപുഴകി ഇരുവരുടെയും ദേഹത്തേക്ക് വീണത്.
കൂടെയുണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ ഓടി മാറിയതിനാല്‍ രക്ഷപെട്ടു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ഉടന്‍ തന്നെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

