കുമളി ഒന്നാം മൈലിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ 60 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ

Sep 14, 2024 - 08:48
 0
കുമളി ഒന്നാം മൈലിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ 60 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ
This is the title of the web page

കുമളി ഒന്നാം മൈലിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ 60 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ. കുമളി വലിയകണ്ടം സ്വദേശി അനൂപ് വർഗീസ്, കൊല്ലം പട്ടട സ്വദേശി ബിക്കു ഡാനിയേൽ എന്നിവരാണ് പിടിയിലായത്. ഇവർ എം.ഡി.എം.എ കടത്താൻ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തു.

 ഓണത്തോട് അനുബന്ധിച്ച് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഒന്നാംമൈൽ എക്സ്ചേഞ്ച് പടി ഭാഗത്ത് പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം പൊലീസ് പരിശോധിക്കുന്നതിനിടയിൽ മുൻവശത്തിരുന്ന ആൾ ഓടി രക്ഷപെടാൻ ശ്രമിച്ചു. തുടർന്ന് വാഹനത്തിനുളളിൽ നടത്തിയ പരിശോധനയിലാണ് ഡാഷ് ബോർഡിനുള്ളിൽ നിന്നും കവറുകളിലായി സൂക്ഷിച്ചിരുന്ന എം.ഡി.എം.എ കണ്ടെത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ വിൽപ്പനക്കായി എത്തിച്ച എം.ഡി.എം.എ ആണെന്ന് ഇരുവരും മൊഴി നൽകി. പ്രതികൾ മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച KL 37F 6785 എന്ന നമ്പരിലുള്ള കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു. കുമളി എസ്.ഐ ലിജോ പി മണി, മറ്റ് ഉദ്യോഗസ്ഥരായ സുനിൽ പി.കെ, സനൽ സോമൻ, ജിബിൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow