ഓണത്തിന് സ്നേഹ സമ്മാനവുമായി ഉപ്പുതറ വളകോട്ടിലെ സി ഐ ടി യു തൊഴിലാളികൾ എത്തി;പതിവ് തെറ്റിക്കാതെ പതിനാറാം വർഷവും

Sep 14, 2024 - 07:22
 0
ഓണത്തിന് സ്നേഹ സമ്മാനവുമായി   ഉപ്പുതറ വളകോട്ടിലെ സി ഐ ടി യു തൊഴിലാളികൾ എത്തി;പതിവ് തെറ്റിക്കാതെ പതിനാറാം വർഷവും
This is the title of the web page

പതിവുതെറ്റിക്കാതെ പതിനാറാം വർഷവും ഓണത്തിന് സ്നേഹസമ്മാനവുമായി അവരെത്തി. ഉപ്പുതറ വളകോട്ടിലെ സി.ഐ.ടി.യു യൂണിയൻ ചുമട്ട് തൊഴിലാളികളാണ് കിടപ്പ് രോഗികളായ പത്ത് കുടുംബങ്ങൾക്ക് തുടർച്ചയായി ഓണക്കിറ്റ് നൽകുന്നത്. തുശ്ചമായ പണിക്കൂലിയിൽ നിന്നും മിച്ചം പിടിക്കുന്ന തുകകൊണ്ടും മാസവരി പിരിക്കുന്ന തുകയിൽ നിന്നുമാണ് ഇവർ ഓണക്കിറ്റ് വാങ്ങി നൽകുന്നത്.

അരിയും 20 കൂട്ടം പല വ്യഞ്ജനങ്ങളുമടങ്ങിയ കിറ്റാണ് വിതരണം ചെയ്യുന്നത്.18 തൊഴിലാളികളാണ് യൂണിയനിൽ ഉള്ളത്. ഇവരുടെ സഹജീവികളോടുള്ള കരുതലാണ് സ്നേഹ സമ്മാനമായി നല്കുന്നത്. ഐശ്വര്യത്തിൻ്റെയും നന്മയുടെയും ഓണക്കാലത്ത് ആരും പട്ടിണിയാകരുത് എന്ന ചിന്തയാണ് തുടർച്ചയായി ഓണക്കിറ്റ് നൽകാൻ ഇവരെ പ്രേരിപ്പിക്കുന്നത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ചികിത്സയിലാരിക്കുന്ന വ്യക്തികൾക്ക് തുടർച്ചയായി ചികിത്സാ സഹായവും ഇവർ നല്കുന്നുണ്ട്. ഇവരുടെ നന്മ സമൂഹത്തിന് തന്നെ മാതൃകയാണ്.രാജൻ കെ. പ്രസിഡണ്ടായും സി.കെ സുഗതൻ സെക്രട്ടറിയുമായി യൂണിയന് നേതൃത്വം നൽകുന്നു

What's Your Reaction?

like

dislike

love

funny

angry

sad

wow