കേരള ഹൈഡൽ ടൂറിസം ജീവനക്കാരും കുടുംബാംഗങ്ങളും തിരുവോണ ദിവസം മൂന്നാറിൽ ഉപവാസ സമരം നടത്തും

Sep 14, 2024 - 05:08
 0
കേരള ഹൈഡൽ ടൂറിസം ജീവനക്കാരും കുടുംബാംഗങ്ങളും തിരുവോണ ദിവസം മൂന്നാറിൽ ഉപവാസ സമരം നടത്തും
This is the title of the web page

കേരള ഹൈഡൽ ടൂറിസം ജീവനക്കാരും കുടുംബാംഗങ്ങളും തിരുവോണ ദിവസം ഉപവാസ സമരം നടത്തും. 22 വർഷമായി നൽകി വന്ന ബോണസ് രണ്ടു വർഷമായി നിഷേധിക്കുന്നതിനെ തുടർന്നാണ് പഴയ മൂന്നാർ ഹൈഡൽ പാർക്കിനു മുൻപിൽ ജീവനക്കാർ കുടംബവുമൊത്ത് സമരം നടത്തുന്നത്. 

ഹൈഡൽ ടൂറിസം ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുകയോ, സ്ഥിരപ്പെടുത്തുകയോ ചെയ്തിട്ടില്ല. നിസാര ശമ്പളത്തിൽ ജോലി ചെയ്തു വരുന്നവരാണ് ഇവർ. സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമായി ബോണസ് നൽകാൻ ഇറക്കിയ ഉത്തരവ് മറ്റ് ജീവനക്കാർക്ക് തിരിച്ചടിയായി. ഇതിനെതിരെയാണ് കേരള ഹൈഡൽ ടൂറിസം ജീവനക്കാരും കുടുംബാംഗങ്ങളും തിരുവോണ ദിവസം ഉപവാസ സമരം നടത്തുന്നതെന്ന് സിഐടിയു ഐ എൻടിയുസി പ്രതിനിധികൾ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഹൈഡൽ ടൂറിസം ജീവനക്കാർ നടത്തുന്ന ഉപവാസ സമരവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും സംസ്ഥാന ടൂറിസം വകുപ്പ് ഡയറക്ടർ ഉത്തരവാദിയായിരിക്കുമെന്ന് കേരള ഹൈഡൽ ടൂറിസം ഭാരവാഹികൾ പറഞ്ഞു.ജീവനക്കാരുടെ ആവശ്യങ്ങൾ അംഗികരിച്ചിലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും ജീവനക്കാർ പറഞ്ഞു.തിരുവോണനാളിൽ മൂന്നാറിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് ഹൈഡൽ ടൂറിസം ജീവനക്കാരുടെ സമരം വലിയ തിരിച്ചടിയാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow