പൂചെടികളും പച്ചക്കറി തൈകളും കൊണ്ട് പൂക്കളമൊരുക്കിയും ജീവനക്കാർക്ക് ഓണക്കോടികൾ സമ്മാനിച്ചും കട്ടപ്പന സി.ആർ ഹൈടെക് അഗ്രി മാളിൽ ഓണാഘോഷം സംഘടിപ്പിച്ചു
പൂചെടികളും പച്ചക്കറി തൈകളും കൊണ്ട് പൂക്കളമൊരുക്കിയും ജീവനക്കാർക്ക് ഓണക്കോടികൾ സമ്മാനിച്ചും കട്ടപ്പന സി.ആർ ഹൈടെക് അഗ്രി മാളിൽ ഓണാഘോഷം സംഘടിപ്പിച്ചു. കട്ടപ്പന കൃഷി അസി. ഡയറക്ടർ എം. ഗോവിന്ദരാജ് പരിപാടി ഉദ്ഘാടനം ചെയ്തു.കൃഷി ഓഫീസർ ആഗ്നസ്, മുൻ എ ഡി എ തോമസ് എ.റ്റി . , കൃഷി അസിസ്റ്റൻ്റ് അനീഷ് പി കൃഷ്ണൻ, സി.ആർ ഹൈടെക് അഗ്രിമാൾ ഉടമ സി.ആർ ബിജു എന്നിവർ സംസാരിച്ചു.



