കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഗതാഗത നിരോധനം നീട്ടി; യാത്രാവിലക്ക് രണ്ടാഴ്ച കൂടി തുടരും

Oct 24, 2026 - 23:02
 0
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഗതാഗത നിരോധനം നീട്ടി; യാത്രാവിലക്ക് രണ്ടാഴ്ച കൂടി തുടരും
This is the title of the web page

കൊച്ചി-ധനുഷ്കോടി ദേശീയപാത 85-ൽ അടിമാലി-മൂന്നാർ റൂട്ടിൽ രണ്ടാം മൈൽ ഭാഗത്തുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് ഏർപ്പെടുത്തിയിരുന്ന സമ്പൂർണ്ണ ഗതാഗത നിരോധനം നീട്ടി. റോഡിലെ സുരക്ഷാ ജോലികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമായതിനാൽ ഗതാഗത വിലക്ക് രണ്ടാഴ്ച കൂടി തുടരുമെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ദേശീയപാത നിർമ്മാണത്തിനിടയിൽ മണ്ണും കല്ലും നീക്കം ചെയ്യുന്നതിനിടെ വലിയൊരു പാറ അടർന്നുവീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. തുടർന്ന് അപകടാവസ്ഥയിലുള്ള പാറകളും മരങ്ങളും നീക്കം ചെയ്യുന്നതിനിടയിൽ വീണ്ടും മണ്ണിടിച്ചിലുണ്ടാവുകയും റോഡിന്റെ സംരക്ഷണ ഭിത്തി തകരുകയും ചെയ്തിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സ്ഥലം പരിശോധിച്ച ഹസാർഡ് അനലിസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം, ഇവിടെ 8 മുതൽ 9 മീറ്റർ വരെ ഉയരത്തിലും 10 മുതൽ 30 മീറ്റർ വരെ നീളത്തിലും പുതിയ സംരക്ഷണ ഭിത്തി നിർമ്മിക്കേണ്ടതുണ്ട്. പാറ പൊട്ടിച്ചു മാറ്റുന്നതുൾപ്പെടെയുള്ള ഈ പ്രവൃത്തികൾ പൂർത്തിയാക്കാൻ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വേണമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചിട്ടുണ്ട്. റോഡ് പൂർവസ്ഥിതിയിലാക്കി സുരക്ഷിതമെന്ന് ടെക്നിക്കൽ കമ്മിറ്റി ഉറപ്പുവരുത്തിയതിനുശേഷമേ ഇനി ഗതാഗതം പുനരാരംഭിക്കൂ.

Slide 1
Slide 2
Slide 1
Slide 2

യാത്രക്കാർക്കുള്ള ബദൽ മാർഗ്ഗങ്ങൾ

 * മുന്നാറിൽനിന്ന് അടിമാലിയിലേക്ക്: രണ്ടാം മൈലിൽനിന്ന് ആനച്ചാൽ വഴി ഇരുട്ടുകാനം എത്തി അടിമാലിയിലെത്താം.

 * അടിമാലിയിൽനിന്ന് മൂന്നാറിലേക്ക്: ഇരുട്ടുകാനത്തുനിന്ന് തിരിഞ്ഞ് ആനച്ചാൽ വഴി രണ്ടാം മൈലിലെത്തി മൂന്നാറിലേക്ക് പോകണം.

 * മാങ്കുളം ഭാഗത്തേക്ക്: ഇരുട്ടുകാനത്തുനിന്ന് കല്ലാർ ജംഗ്ഷനിലെത്തി മാങ്കുളം ഭാഗത്തേക്ക് തിരിഞ്ഞു പോകേണ്ടതാണ്.

പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ എൻ.എച്ച്.എ.ഐ പ്രോജക്റ്റ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ബാരിക്കേഡുകളും മുന്നറിയിപ്പ് ബോർഡുകളും രാത്രികാല സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തും. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ലംബമായ കട്ടിംഗിന് പകരം ശാസ്ത്രീയമായ ബെഞ്ച് കട്ടിംഗോ ചരിവ് നിലനിർത്തിയുള്ള രീതികളോ അവലംബിക്കാനും ഉത്തരവിൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow