ശാന്തിഗ്രാം ഗവ.ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

Sep 13, 2024 - 13:40
Sep 13, 2024 - 13:41
 0
ശാന്തിഗ്രാം ഗവ.ഗാന്ധിജി ഇംഗ്ലീഷ് മീഡിയം  ഹൈസ്കൂളിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
This is the title of the web page

സംസ്ഥാനത്തെ ഏക സർക്കാർ ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്കൂളിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പി ടി എ പ്രസിഡൻ്റ് കെ.ജെ ഷൈൻ നിർവ്വഹിച്ചു.ഓണാഘോഷ പരിപാടിയുടെ ഭാഗമായി മലയാളി മങ്ക , മാവേലി മന്നൻ, അത്തപ്പൂക്കളം, വടംവലി ഉൾപ്പെടെ വിവിധ മത്സരങ്ങൾ നടന്നു. 

അധ്യാപികമാർ ചേർന്നവതരിപ്പിച്ച തിരുവാതിരയും ആഘോഷ പരിപാടികൾക്ക് നിറപ്പകിട്ടേകി.1800 ഓളം വിദ്യാർത്ഥികൾക്ക് വിഭവ സമൃദമായ ഓണ സദ്യയും നല്കി. സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷ കെ.എസ്, പി ടി എ, എസ് എം സി , എം എംപിറ്റിഎ അംഗങ്ങൾ, അധ്യാപകർ, അനധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow