കട്ടപ്പന നഗരസഭയിൽ കൗൺസിൽ യോഗം ചേർന്നു

കട്ടപ്പന നഗരസഭയിലെ കൗൺസിൽ യോഗത്തിൽ 35 വിഷയങ്ങളാണ് ചർച്ചയായത്. 2024 - 25 വാർഷിക പദ്ധതി അവലോകനം സംബന്ധിച്ചും , 2024- 25 വാർഷിക പദ്ധതി ഗുണഭോക്തൃത ലിസ്റ്റ് അംഗീകരിക്കുന്നത് സംബന്ധിച്ചും ചർച്ചകൾ ഉണ്ടാക്കുകയും കൗൺസിൽ യോഗത്തിൽ സമർപ്പിക്കുകയും ചെയ്തു. ഈ വർഷത്തെ എല്ലാ പദ്ധതികളും പൂർത്തീകരിക്കുന്നത് സംബന്ധിച്ചും തീരുമാനം ഉണ്ടായി. ഇ.എസ്. എ പരിധിയിൽ കട്ടപ്പന നഗരസഭ,വില്ലേജ് ഉൾപ്പെട്ടത് ഒഴിവാക്കി നൽകണമെന്ന ആവശ്യം സംബന്ധിച്ച് കൗൺസിൽ ഐക്യകണ്ഠേന പ്രമേയം പാസാക്കി.
അതിദരിദ്രരുടെ ലിസ്റ്റിൽ ഭൂമിയില്ലാത്ത ഗുണഭോക്താക്കൾക്ക് ഭൂമി വാങ്ങി നൽകുന്നതിനായി അഞ്ചു കുടുംബങ്ങളുടെ പട്ടിക കൗൺസിലിൽ പരിഗണനയ്ക്കായി സമർപ്പിച്ചു . നഗരസഭാ ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറികൾ ഒഴിഞ്ഞുകിടക്കുന്നത് സംബന്ധിച്ച് ചർച്ചകൾ ഉണ്ടായി, കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചു കൊണ്ടിരിക്കുന്ന സ്കൂൾ കെട്ടിടം പണിപൂർത്തീകരിക്കാൻ സാധിക്കാത്തത് സംബന്ധിച്ച് ചർച്ചകൾ ഉയർന്നുവന്നു, ഒന്നാം വാർഡ് ഒന്നിലെ മൈലാടുംപാറ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ ടാങ്ക് അനുവദിക്കുന്നതിനായി കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്തു .