ഊർജിത കന്നുകാലി വികസന പദ്ധതി ഓഫീസ് കട്ടപ്പനയിൽ തന്നെ തുടരും റോയി കെ പൗലോസ് എംഎൽഎ.
മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള ഊർജിത കന്നുകാലി വികസന പദ്ധതി ഓഫീസ് കട്ടപ്പനയിൽ തന്നെ തുടരുമെന്ന് റോയി കെ പൗലോസ് എംഎൽഎ അറിയിച്ചു. ഈ ഓഫീസ് നെടുങ്കണ്ടം ആർ പി വിജിലൻസ് ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റുവാനുള്ള ഉത്തരവ് പിൻവലിക്കാം എന്ന ഉറപ്പ് വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ചിട്ടുണ്ട് എന്നും എംഎൽഎ വ്യക്തമാക്കി. നിലവിൽ കന്നുകാലി വികസന പദ്ധതി കാര്യാലയം പ്രവർത്തിക്കുന്നത് കട്ടപ്പന നഗരസഭയുടെ ഉടമസ്ഥതയിലുള്ള മാർക്കറ്റ് കോംപ്ലക്സിലെ കെട്ടിടത്തിലാണ്.
1991 മുതൽ ഇവിടെ പ്രവർത്തിക്കുന്ന ഈ കെട്ടിടത്തിന്റെ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി ഇവിടെനിന്ന് ഓഫീസ് മാറ്റുവാൻ ഉള്ള ശ്രമം കഴിഞ്ഞ ഇടതുപക്ഷ ഭരണകാലഘട്ടത്തിലും ഉണ്ടായിട്ടുണ്ട്. കട്ടപ്പന നഗരസഭ അധികൃതരു മായി സംസാരിച്ചു ഇവിടെ തന്നെ മറ്റൊരു കെട്ടിടത്തിലേക്ക് ഓഫീസ് മാറി പ്രവർത്തിക്കാനുള്ള സംവിധാനങ്ങൾ എത്രയും പെട്ടെന്ന് തന്നെ ഉണ്ടാകുമെന്നും ഇടുക്കി എംഎൽഎ ഉറപ്പു നൽകി.

