ജില്ലാ സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് 2024 ശാന്തിഗ്രാമിൽ

Sep 11, 2024 - 10:26
Sep 11, 2024 - 10:33
 0
ജില്ലാ സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് 2024 ശാന്തിഗ്രാമിൽ
This is the title of the web page

ഈ വർഷത്തെ ഇടുക്കി ജില്ലാ സബ്ജൂനിയർ ജില്ലാ ബോളിബോൾ ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 14 ശനി 10 am മുതൽ ശാന്തിഗ്രാമിലുള്ള   ഇരട്ടയാർ ഗ്രാമ പഞ്ചായത്ത്‌ സ്റ്റേഡിയത്തിൽ (ഗാന്ധിജി സ്കൂൾ ഗ്രൗണ്ട് )നടത്തപ്പെടും.1/01/2009 ശേഷം ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാം.

മത്സരത്തിനു വരുന്നവർ ജനന സർട്ടിഫിക്കറ്റ് കൊണ്ട് വരേണ്ടതാണ്.സെപ്റ്റംബർ 14ന് രാവിലെ 10 മണിക്ക് ഇരട്ടയാർ ഗ്രാമ പഞ്ചായത്ത്‌ അംഗം ജോസ്കുട്ടി അരീപറമ്പിൽന്റെ അദ്ധ്യഷതയിൽ ചേരുന്ന സമ്മേളനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ജിഷാ ഷാജി മത്സരങ്ങൾ ഉത്ഘാടനം ചെയ്യും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മറ്റി ചെയർമാൻ ടി.ആർ ഷൈജൻ, കൺവീനർ ജിമ്മി സെബാസ്റ്റ്യൻ,ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പർ പി എസ് ഡൊമിനിക്, സുമിത്ത് മാത്യു കട്ടപ്പന എന്നിവർ പ്രസംഗിക്കും.ഉച്ചകഴിഞ്ഞു 3 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ കട്ടപ്പന ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ  ലാലച്ചൻ വെള്ളക്കട അധ്യക്ഷത വഹിക്കും. തങ്കമണി പോലീസ് സർക്കിൾ ഇൻസ്പെക്ടർ  എം പി എബിൻ സമ്മാനദാനം നിർവഹിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow