ഇടുക്കി ജില്ലാ കേരളാബാങ്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കുന്ന സ്നേഹഭവനത്തിന്‍റെ താക്കോല്‍ദാനം സെപ്റ്റംബര്‍ പതിമൂന്നിന് ജല വിഭവ വകുപ്പ് മന്ത്രി റോഷി ആഗസ്റ്റിന്‍ തങ്കമണിയില്‍ നിര്‍വ്വഹിക്കും

Sep 11, 2024 - 11:04
 0
ഇടുക്കി ജില്ലാ കേരളാബാങ്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കുന്ന സ്നേഹഭവനത്തിന്‍റെ താക്കോല്‍ദാനം സെപ്റ്റംബര്‍ പതിമൂന്നിന്  ജല വിഭവ വകുപ്പ് മന്ത്രി റോഷി ആഗസ്റ്റിന്‍ തങ്കമണിയില്‍ നിര്‍വ്വഹിക്കും
This is the title of the web page

 സൊസൈറ്റി അംഗങ്ങളുടെയും മുന്‍ അംഗങ്ങളുടെയും കുട്ടായ്മയിലാണ് സ്നേഹഭവനം നിര്‍മ്മിച്ചത്.1974 മുതല്‍ ഇടുക്കി കോളനി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘത്തിന്‍റെ സുവര്‍ണ്ണജൂബിലി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളോടെ ആഘോഷിക്കുകയാണ്.ജൂബിലി വര്‍ഷം പ്രമാണിച്ച് സംഘത്തിന്‍റെ സേവനം പൊതുജനങ്ങള്‍ക്ക് കൂടി ലഭ്യമാകുന്ന വിധം വിപുലികരിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഇടുക്കി കോളനിയിലുള്ള ഹെഡ്ഡോഫീസില്‍ നിന്നും തൊടുപുഴ ബ്രാഞ്ചില്‍ നിന്നുമായി പത്തു കോടി രൂപാ പൊതുജനങ്ങള്‍ക്ക് സ്വര്‍ണ്ണ പണയ വായ്പയായി നല്‍കുന്നതിനാണ് ലക്ഷ്യമിടുന്നത്. സഹകരണ മേഖലയിലുള്ള വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നതിനും പ്രസ്ഥാനത്തിന്‍റെ സാമൂഹ്യ പ്രതിബന്ധത ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതിനും ഇത്തരം സംരഭങ്ങള്‍ക്ക് സാധിക്കും.തങ്കമണി കൂട്ടക്കല്ല് പാതയോരത്ത് നിര്‍മ്മിച്ചിരിക്കുന്ന സ്നേഹഭവനത്തിന്‍റെ അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ കേരളാബാങ്ക് ഡയറക്ടര്‍ കെ വി ശശി അധ്യക്ഷത വഹിക്കും.

ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ്, കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അനുമോള്‍ ജോസ്, കേരളാ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ എ ആര്‍ രാജേഷ്, ഇടുക്കി സഹകരണ സംഘം അസിസ്റ്റന്‍റ് രജിസ്ട്രാര്‍ വില്‍സണ്‍ സി. ആര്‍, എന്നിവരെ കൂടാതെ ജനപ്രതിനിധികള്‍, കേരളാ ബാങ്ക് അധികൃതര്‍, സംഘം ഭരണസമിതിയംഗങ്ങള്‍, സംഘാംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുക്കും.യോഗത്തില്‍ സൊസൈറ്റി പ്രസിഡന്‍റ് സി ആര്‍ രാജേഷ് സ്വാഗതവും, സെക്രട്ടറി കെ ജയചന്ദ്രന്‍ കൃതഞ്തയും ആശംസിക്കും.സംഘം പ്രസിഡന്‍റ് സി ആര്‍ രാജേഷ്, സെക്രട്ടറി കെ ജയചന്ദ്രന്‍, സംഘാടക സമിതി അംഗം ഷാജി കുര്യൻ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow