കുടുംബശ്രീ ജില്ലാതല വിപണന മേളയ്ക്ക് കട്ടപ്പനയിൽ തുടക്കമായി

Sep 11, 2024 - 09:49
Sep 11, 2024 - 10:51
 0
കുടുംബശ്രീ ജില്ലാതല വിപണന മേളയ്ക്ക്  കട്ടപ്പനയിൽ  തുടക്കമായി
This is the title of the web page

ഓണക്കാലത്തോട്  അനുബന്ധിച്ച് നിത്യോപയോഗ  സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കുടുംബശ്രീ  ഇടുക്കി ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഓണ വിപണിക്ക് തുടക്കം കുറിച്ചത്. പച്ചക്കറി ഉൾപ്പെടെ  വിവിധ ഇനം ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ് .വിവിധ ജില്ലകളിൽ നിന്നുള്ള കുടുംബശ്രീ സംരംഭകരുടെ വിവിധ തരം ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള വിപണനവും ഓണ വിപണിയിൽ ക്രമീകരിച്ചിട്ടുണ്ട് .കട്ടപ്പനയിൽ ആരംഭിച്ച കുടുംബശ്രീ ജില്ലാതല ഓണ വിപണന മേള നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു.

 വാർഡ് കൗൺസിലർ സോണിയ ജൈബിയിൽ നിന്നും കൗൺസിലർ സിജു ചക്കുംമുട്ടിൽ ആദ്യ വില്പന ഏറ്റുവാങ്ങി.നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി അധ്യക്ഷത വഹിച്ച യോഗത്തിൽ സിഡിഎസ് 2 ചെയർപേഴ്സൺ ഷൈനി ജിജി, സിഡിഎസ് 1 ചെയർപേഴ്സൺ രത്നമ്മ സുരേന്ദ്രൻ,നഗരസഭ കൗൺസിലർമാർ ,കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow