കട്ടപ്പന നഗരസഭ ഹരിതകർമ്മസേനയുടെ വാർഷിക പൊതുയോഗവും കൺസോർഷ്യം തിരഞ്ഞെടുപ്പും നടന്നു. നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു

Sep 11, 2024 - 09:12
 0
കട്ടപ്പന നഗരസഭ ഹരിതകർമ്മസേനയുടെ വാർഷിക പൊതുയോഗവും കൺസോർഷ്യം തിരഞ്ഞെടുപ്പും നടന്നു. നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു
This is the title of the web page

കട്ടപ്പന നഗരസഭ ഹരിതകർമ്മസേനയുടെ വാർഷിക പൊതുയോഗവും കൺസോർഷ്യം തിരഞ്ഞെടുപ്പും ടൗൺ ഹാളിൽ നടന്നു. വാർഡുകളിൽ 68 പേരും ടൗണിൽ 10 പേരും ഉൾപ്പെടെ 78 ഹരിത കർമ്മ സേനാംഗങ്ങളാണുള്ളത്. 3 വർഷം കൂടുമ്പോഴാണ് ഹരിതകർമ്മസേന കൺസോർഷ്യം ചേർന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.

കൺസോർഷ്യം സെക്രട്ടറി സുനില വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ ബീന ടോമി പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ.ജെ. ബെന്നി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി മുഖ്യ പ്രഭാഷണം നടത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നഗരസഭ കൗൺസിലർമാർ, ക്ലീൻസിറ്റി മാനേജർ ജിൻസ് സിറിയക്, ഹരിതകർമ്മസേന കോർഡിനേറ്റർ എബി വർഗീസ്, സിഡിഎസ് ചെയർപേഴ്സൺമാരായ ഷൈനി ജിജി, രത്നമ്മ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് തിരഞ്ഞെടുപ്പും നടന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow