ഇരട്ടയാർ ചക്കക്കാനത്തിനും മാനാന്തടം പാലത്തിനുമിടയിൽ ട്രാവലർ മറിഞ്ഞ് അപകടം
ഇരട്ടയാർ ചക്കക്കാനത്തിനും മാനാന്തടം പാലത്തിനുമിടയിൽ ട്രാവലർ മറിഞ്ഞ് അപകടം . റോഡിൽ നിന്ന് തെന്നിമാറിയ ട്രാവലർ സമീപത്തെ കൃഷിയിടത്തിലേക്ക് പതിക്കുകയായിരുന്നു .തൃശ്ശൂരിൽ നിന്നും രാമക്കൽമേട് സന്ദർശിക്കുവാൻ പോയ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത് .17 പേർ വാഹനത്തിൽ ഉണ്ടായിരുന്നു . അപകടത്തിൽ ആർക്കും പരിക്കുകളില്ല.



