നരിയംപാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിലെ ജൂനിയർ റെഡ്ക്രോസിൻ്റെ നേതൃത്വത്തിൽ നന്മയോണം സ്നേഹ സാന്ത്വന കിറ്റ് വിതരണം ചെയ്തു

Sep 11, 2024 - 06:59
 0
നരിയംപാറ  മന്നം മെമ്മോറിയൽ ഹൈസ്കൂളിലെ ജൂനിയർ റെഡ്ക്രോസിൻ്റെ നേതൃത്വത്തിൽ നന്മയോണം സ്നേഹ സാന്ത്വന കിറ്റ് വിതരണം ചെയ്തു
This is the title of the web page

നരിയംപാറ  മന്നം മെമ്മോറിയൽ ഹൈസ്കൂളിലെ ജൂനിയർ റെഡ്ക്രോസിൻ്റെ നേതൃത്വത്തിൽ നന്മയോണം സ്നേഹ സാന്ത്വന കിറ്റുകളുടെ വിതരണം നടന്നു. ഓരോ ഓണത്തിനും ആഘോഷ പരിപാടികൾക്കൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള പരിപാടികളും നരിയംപാറ  മന്നം മെമ്മോറിയൽ ഹൈസ്കൂൾ നടത്തിവരുന്നു.

കിരണം പെൻഷൻ പദ്ധതി, കിരണം ഭവന പദ്ധതി, പാലിയേറ്റീവ് കെയർ, വാക്കർ, വാട്ടർ ബഡ്, വീൽചെയർ വിതരണം, അഗതിമന്ദിരങ്ങളിലെ ഓണം,മുത്തശ്ശിമാരോടും മുത്തച്ഛന്മാരോടും ഒപ്പം ഓണം,ചികിത്സാ സഹായ പദ്ധതികൾ എന്നിവയൊക്കെ നടത്തുന്നതിനൊപ്പം തുടർച്ചയായി നടത്തിവരുന്ന പദ്ധതിയാണ് സാന്ത്വന കിറ്റുകളുടെ വിതരണം . സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ പദ്ധതി ഉദ്ഘാടനം ചെയ്തു. കുട്ടികൾ തയ്യാറാക്കിയ കിറ്റുകൾ വിതരണത്തിനായി ഹെഡ്മിസ്ട്രസിന് കൈമാറി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തോട്ടം മേഖലയിലെ കുട്ടികൾക്കും പ്രയാസങ്ങൾ നേരിടുന്ന ഭവനങ്ങളിലെ കുട്ടികൾക്കും സാന്ത്വനമായാണ് കിറ്റുകൾ കുട്ടികളുടെ നേതൃത്വത്തിൽ കണ്ടെത്തിയത്.സ്കൂൾ ഹെഡ്മിസ്ട്രസ് എൻ . ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ റെഡ്ക്രോസ് ജില്ലാ കോ ഓർഡിനേറ്റർ ജോർജ് ജേക്കബ്, പിറ്റിഎ പ്രസിഡൻ്റ് മഞ്ജേഷ് കെ.എം, വൈസ് പ്രസിഡൻ്റ് ബിനു സി.പി. കോഓർഡിനേറ്റർ അനിതാ ശേഖർ എസ്. എസ് സ്റ്റാഫ് സെക്രട്ടറി എം എസ് സിന്ധുമോൾ, പിറ്റിഎ സെക്രട്ടറി ശരണ്യ ജിനായർ, സ്മിതമോൾ ഏബ്രഹാം , അനിത കെ.ആർ എന്നിവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow