മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല നടന്നു. എ ഐ സി സി അംഗം അഡ്വ. ഇ.എം. അഗസ്തി പരിപാടി ഉദ്ഘാടനം ചെയ്തു

Sep 11, 2024 - 06:32
 0
മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല നടന്നു. എ ഐ സി സി അംഗം അഡ്വ. ഇ.എം. അഗസ്തി  പരിപാടി ഉദ്ഘാടനം ചെയ്തു
This is the title of the web page

വിലക്കയറ്റം നിയന്ത്രിക്കാൻ  സർക്കാർ അടിയന്തരമായി പൊതുവിപണിയിൽ ഇടപെടുക ,രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂർ പൂരം കലക്കിയ ഗൂഢാലോചനക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനൽ വൽക്കരണം അവസാനിപ്പിക്കുക, മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തംകുളത്തി പ്രകടനം സംഘടിപ്പിച്ചത്. പ്രകടനം കട്ടപ്പന ഗാന്ധി സ്ക്വയറിൽ എത്തിയശേഷം എഐസിസി അംഗം അഡ്വ. ഇ.എം അഗസ്തി  പരിപാടി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ തോമസ് രാജൻ, തോമസ് മൈക്കിൾ, ജോസ് മുത്തനാട്ട്, പ്രശാന്ത് രാജു തുടങ്ങിയവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow